സ്വ​കാ​ര്യ​ബ​സി​ൽ​നി​ന്നു തെ​റി​ച്ചുവീ​ണ് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്
Tuesday, May 7, 2024 3:53 AM IST
അ​ടൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നും വീ​ണ് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്. വ​യ​ല മ​രു​തി​നാ​ട് വീ​ട്ടി​ൽ കൃ​ഷ്ണ​ച​ന്ദ്ര​നാ​ണ് (15) വീ​ണു പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ കൃ​ഷ്ണ​ച​ന്ദ്ര​നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ന്നി​വി​ഴ സ്കൂ​ളി​ലെ പ ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കൃ​ഷ്ണ​ച​ന്ദ്ര​ൻ അ​ടൂ​രി​ൽ ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന‌​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​പ​റ​ക്കോ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​ടൂ​ർ - ഏ​നാ​ത്ത് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ഭി​ഷേ​ക് ബ​സി​ൽ യാ​ത്ര ചെ​യ്യ​വേ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​നി​യെ തു​റ​ന്ന് പു​റ​ത്തേ​ക്കു വീ​ണാ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്. പ​ന്നി​വി​ഴ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് കൃ​ഷ്ണ​ച​ന്ദ്ര​ൻ.