പാ​വ​പ്പെ​ട്ട​വ​രെ ക​രു​തു​ന്ന​തി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
Wednesday, May 8, 2024 4:09 AM IST
ച​ന്ദ​ന​പ്പ​ള്ളി: പാ​വ​പ്പെ​ട്ട​വ​രെ ക​രു​തു​ന്ന​തി​ൽ നാം ​എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. ച​ന്ദ​ന​പ്പ​ള്ളി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ തീ​ർ​ഥാ​ട​ന ദേവാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ജോ​ർ​ജി​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാം ​എ​പ്പോ​ഴു വലി​യ മ​ന​സി​ന്‍റെ ഉ​ട​മ​ക​ളാ​യി​രി​ക്ക​ണം. ദൈ​വ​സ്നേ​ഹ​ത്തെ മു​ൻ​നി​ർ​ത്തി സ​ഭ​ക​ൾ സാ​ക്ഷ്യം ന​ൽ​ക​ണ​ം. ഒ​ന്നി​ന്‍റെ​യും പേ​രി​ൽ അ​ക​ൽ​ച്ച പാ​ടി​ല്ല. ക്രി​സ്തീ​യ ജീ​വി​തം പ​ര​സ്പ​രം പോ​ര​ടി​ക്കാ​നു​ള്ള​ത​ല്ല. ഒ​രു​മി​ച്ചു നി​ന്നു സ്നേ​ഹം പ​ക​ര​ണ​മെ​ന്നും ക​ർ​ദി​നാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​ങ്ക​ര​ര​ത്ന പു​ര​സ്കാ​രം ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​മ്മാ​നി​ച്ചു.

രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഇ​ട​വ​ക വി​കാ​രി ഫാ.​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ, ഇ. ​എം. ജി. ​ച​ന്ദ​ന​പ്പ​ള്ളി , സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കെ. ​മാ​ത്യു, ട്ര​സ്റ്റി വി​ൽ​സ​ൺ പാ​ല​വി​ള, ക​ൺ​വീ​ന​ർ ആ​ന്‍റ​ണി ച​ന്ദ​ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ട​വ​ക​യി​ലെ മൂ​ന്ന് യു​വ​പ്ര​തി​ഭ​ക​ൾ​ക്ക് ച​ന്ദ​ന​പ്പ​റ​വ അ​വാ​ർ​ഡും ന​ൽ​കി. വി​വി​ധ സം​സ്ഥാ​ന അ​ന്ത​ർ​ദേ​ശീ​യ വി​ജ്ഞാ​ന പരീക്ഷകൾ വി​ജ​യി​ച്ച ശ്വേ​ത​ മ​റി​യം തോ​മ​സ്, റി​യ ആ​ൻ ​രാ​ജ​ൻ, എയ്ഞ്ച​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്.