കെ​പി റോ​ഡി​ൽ ഏ​ഴം​കു​ളം ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ക്കു​ഴി
Wednesday, May 8, 2024 11:25 PM IST
അ​ടൂ​ർ: കെ​പി റോ​ഡി​ൽ ടാ​റിം​ഗ് ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്ന ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ഏ​ഴം​കു​ളം ജം​ഗ്ഷ​നി​ലാ​ണ് ടാ​റിം​ഗ് ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ ഒ​രു വ​ശ​ത്താ​യാ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തി​ര​ക്കു​ള്ള ജം​ഗ്ഷ​നാ​യ​തി​നാ​ൽ സൈ​ഡ് ഒ​ഴി​യു​ന്ന കാ​ൽ​ന​ട, ഇ​ര​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഏ​റെ നാ​ളാ​യി കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ ച​ര​ക്ക് ലോ​റി​ക​ളു​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണി​ത്. ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​ഭാ​രം കാ​ര​ണം കു​ഴി വി​സ്തൃ​ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.