ആലപ്പുഴ: ജില്ലയില്‍ പഞ്ചായത്തുകളില്‍ താമസിക്കുന്നതും ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച് പഠിക്കുന്നതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്കോളര്‍ഷിപ്പ് നല്കുന്നു.
ഹാജരാക്കേണ്ട രേഖകള്‍: പഠിക്കുന്ന സ്ഥാനത്തിലെ പ്രിന്‍സിപ്പാലിന്റെ സാക്ഷ്യപത്രം, മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന് ലഭിച്ചതിനുള്ള അലോട്ട്മെന്റ് കത്ത്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍നിന്നും 2022-23 സാമ്പത്തിക വര്‍ഷം മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിര്‍ദിഷ്ട മാതൃകയില്‍ തയാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം).
ഇവ സഹിതം 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന് (അനക്സ്), തത്തംപള്ളി പിഒ, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477-2252548 സമര്‍പ്പിക്കാം.
എന്‍ട്രന്‍സ് പരിശീലനം:
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മെഡിക്കല്‍/എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന പദ്ധതി പ്രകാരം 2022 -ല്‍ പ്ലസ് ടു പാസായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 2022-23 അധ്യയനവര്‍ഷത്തേക്ക് മെഡിക്കല്‍/എന്‍ജിനിയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടാനാവശ്യമായ പരിശീലനത്തിനുള്ള തുക നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചതും കുടുംബവാര്‍ഷിക വരുമാനം ആറുലക്ഷം രൂപയില്‍ കവിയാത്തതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
വിദ്യാര്‍ഥികള്‍ നിശചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം, എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്ന സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ച തെളിവ്, കുട്ടിയുടെ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം 30നകം ആലപ്പുഴ സിവില്‍ സ്റ്റേഷന് അനക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
പരിശീലനത്തിനുള്ള തുക കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലാണ് അനുവദിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0477-2252548.