മ​ഴ​യെ​ത്തും മു​ന്‍​പേ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ
Monday, May 6, 2024 11:45 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ശ​ദ​മാ​യ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി മ​ഴ​ക്കാ​ല കെ​ടു​തി​യെ നേ​രി​ടാ​ന്‍ വി​പു​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു.

എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വാ​ര്‍​ഡ് സാ​നി​ട്ടേ​ഷ​ന്‍ സ​മി​തി ചേ​ര്‍​ന്ന് മു​ന്‍​ഗ​ണ​ന ക്ര​മ​ത്തി​ല്‍ ചെ​യ്യേ​ണ്ട പ്ര​വൃത്തി​ക​ളെക്കുറി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ക​യും ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ചെ​യ്തു. എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലേ​യും ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍​ക്ക​നു​സൃ​ത​മാ​യി ന​ഗ​ര​സ​ഭാ​ത​ല ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

വാ​ര്‍​ഡു​ത​ല ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി വൃ​ത്തി​യാ​ക്കി സൗ​ന്ദ​ര്യവ​ത്കര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലുണ്ടാ​യ സ്ഥ​ല​ങ്ങ​ള്‍ തെര​ഞ്ഞെ​ടു​ത്ത് ആ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ള്‍, ഇ​ട​ത്തോ​ടു​ക​ള്‍ എ​ന്നി​വ വൃ​ത്തി​യാ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വൃത്തി​ക​ള്‍ ആ​രം​ഭി​ച്ചു.

കൊ​തു​ക് നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, തൊ​ഴി​ലി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഡ്രൈ ​ഡേ ആ​ച​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേശ​ങ്ങ​ള്‍ ന​ല്‍​കി. ന​ഗ​ര​സ​ഭാ ത​ല​ത്തി​ല്‍ കൊ​തു​ക് നി​വാ​ര​ണ​ത്തി​നു​ള്ള സ്‌​പ്രേ​യിം​ഗും ഫോ​ഗിം​ഗും ക​ല​ണ്ട​ര്‍ പ്ര​കാ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ, പി​ഡ​ബ്ല്യുഡി എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ ഓ​ട​ക​ള്‍ സം​യു​ക്ത​മാ​യി ശു​ചീ​ക​രി​ക്കു​ന്ന​തി​നു വ​കു​പ്പു​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്ന് അ​ടി​യ​ന്തര​മാ​യി വൃ​ത്തി​യാ​ക്കേ​ണ്ട ഓ​ട​ക​ളു​ടെ ലി​സ്റ്റ് ന​ല്‍​കി.

ന​ഗ​ര​ത്തി​ലെ കാ​ന​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന​ക​ളു​ടെ പു​റ​ത്തു​ള്ള എ​ല്ലാ അ​ന​ധി​കൃ​ത കൈയേറ്റ​ങ്ങ​ളും അ​ടി​യ​ന്തര​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ​ത​ല ശു​ചീ​ക​ര​ണ സ്‌​ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.കെ. ജ​യ​മ്മ​ അ​റി​യി​ച്ചു.