ചേ​ര്‍​ത്ത​ല​ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന് എതിരായ ന​ട​പ​ടിക്ക് ഹൈ​ക്കോ​ട​തി സ്റ്റേ
Monday, May 6, 2024 11:45 PM IST
ചേര്‍​ത്ത​ല: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നെതിരേ ബ​ഡ്സ് ആ​ക്ട് (ബാ​നിം​ഗ് ഓ​ഫ് അ​ണ്‍​റെ​ഗു​ല​റൈ​സ്ഡ് ഡി​പ്പോ​സി​റ്റ് സ്‌​കീ​മ്സ് ആ​ക്ട്) പ്ര​കാ​രം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ​ചെ​യ്തു.

ന​ട​പ​ടി​ക്കെ​തി​രേ അ​സോ​സി​യേ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെതു​ട​ര്‍​ന്നാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. ഉ​ത്ത​ര​വി​നെതു​ട​ര്‍​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സും അ​നു​ബ​ന്ധ ഓ​ഫീ​സു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി.

അ​സോ​സി​യേ​ഷ​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചു ന​ല്‍​കി​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന​ധി​കൃ​ത നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍​ക്കെ​തി​രാ​യ ബ​ഡ്‌​സ് ആ​ക്ട് പ്ര​കാ​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്താ​ന്‍ ഉ​ത്ത​ര​വു ന​ല്‍​കി​യ​ത്. ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഭ​ര​ണ​സ​മി​തി 23-മു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി ഓ​ഫീ​സ് പൂ​ട്ടി​യി​രു​ന്നു. ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള​ട​ക്കം എ​ല്ലാം നി​ര്‍​ത്തി​വയ്ക്കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​തി​നൊ​പ്പം അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​നും ആ​സ്തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നും അ​താ​തു വ​കു​പ്പു​ക​ള്‍​ക്കു നി​ര്‍​ദേശ​വും ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.