ക​ള്ള​ക്ക​ട​ൽ: നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, May 7, 2024 10:45 PM IST
ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട​ൽ​ഭി​ത്തി, പു​ലി​മു​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കും അ​ടി​യ​ന്തര​മാ​യി ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ശ​ദ​മാ​യ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഭ​ര​ണാ​നു​മ​തി വൈ​കു​ന്ന​താ​ണ് സ്‌​ഥി​തി​ഗ​തി​ക​ൾ ഇ​ത്ര​യും രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെതു​ട​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഇ​രു​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ണ്ടാ​യ​ത്. ദു​ര​ന്ത​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ട്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്തര ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണമെ​ന്നും ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.