ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം: കൊ​ടി​മ​ര പ​താ​കജാ​ഥ പ്ര​യാ​ണം ന​ട​ത്തി
Wednesday, May 8, 2024 11:25 PM IST
അ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ടൗ​ൺ ഹാ​ളി​ലെ സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്ക് കൊ​ടി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള കൊ​ടി​മ​ര പ​താ​ക പ്ര​യാ​ണം ന​ട​ത്തി. അ​മ്പ​ല​പ്പു​ഴ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​മ​രം അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽനി​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.പി. മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് കൊ​ടി​മ​ര ജാ​ഥ സ​മ്മേ​ള​ന​ന​ഗ​റി​ൽ എ​ത്തി​ച്ച​ത്.

മാ​രാ​രി​ക്കു​ള​ത്തുനി​ന്ന് അ​സോ​സി​യേ​ഷ​ന്‍റെ പ​താ​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.ടി. ജോ​ൺ പെ​രും​പ​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​ന​ന​ഗ​റി​ൽ എ​ത്തി​ച്ച​ത്. ആ​ല​പ്പു​ഴ ടൗ​ൺ ഹാ​ളി​ൽ കൊ​ടി​മ​ര​വും പ​താ​ക​യും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജി. ഇ​ന്ദു​ക​ലാ​ധ​ര​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ൻ​സാ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.പി. അ​ശോ​ക​ൻ, സെ​ക്ര​ട്ട​റി വൃ​ന്ദാ​വ​നി, ഒ.​എം. ദി​ന​ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളി​ൽനി​ന്ന്ഏ​റ്റു​വാ​ങ്ങി സ​മ്മേ​ള​ന ന​ഗ​റി​ൽ സ്ഥാ​പി​ച്ചു.