ചെളിയിൽ പുതഞ്ഞ കൊ​യ്ത്തുയ​ന്ത്രം ക​ര​യ്ക്ക് ക​യ​റ്റാ​നു​ള്ള ശ്ര​മം വി​ഫ​ല​ം
Friday, May 10, 2024 7:26 AM IST
ചി​​ങ്ങ​​വ​​നം: പ​​ന​​ച്ചി​​ക്കാ​​ട് മേ​​മ​​ന പാ​​ട​​ത്ത് കൊ​​യ്ത്തു ക​​ഴി​​ഞ്ഞ് പാ​​ട​​ത്ത് ഇ​​ട്ടി​​രു​​ന്ന കൊ​​യ്ത്ത് യ​​ന്ത്ര​​ങ്ങ​​ൾ പാ​​ട​​ത്തുനി​​ന്നു ക​​യ​​റ്റാ​​നു​​ള്ള ശ്ര​​മം വി​​ഫ​​ല​​മാ​​യി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ര​​ണ്ട് യ​​ന്ത്ര​​ങ്ങ​​ളാ​​ണ് ഒ​​രാ​​ഴ്ച​​യാ​​യി പാ​​ട​​ത്ത് കി​​ട​​ന്ന​​ത്. ഇ​​തി​​നി​​ട​​യി​​ൽ മ​​ഴ പെ​​യ്ത​​തോ​​ടെ ചെ​​ളി​​യി​​ൽ പു​​ത​​ഞ്ഞു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു യ​​ന്ത്ര​​ങ്ങ​​ൾ.

ഇ​​ത് ക​​ഴി​​ഞ്ഞ ദി​​വ​​സം ദീ​​പി​​ക വാ​​ർ​​ത്ത​​യാ​​ക്കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് അ​​ധി​​കൃ​​ത​​ർ ഇ​​ന്ന​​ലെ​​യെ​​ത്തി ക​​ര​​യ്ക്ക് ക​​യ​​റ്റു​​ന്ന​​തി​​നി​​ടെ ഒ​​രെ​​ണ്ണം ചെ​​ളി​​യി​​ൽ താ​​ഴ്ന്നു​​പോ​​യി. പി​​ന്നീ​​ട് തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​തെ ഇ​​ന്ന​​ലെ ശ്ര​​മം ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.