എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു: പാ​ലാ കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​ക്കു വി​ജ​യ​ത്തി​ള​ക്കം
Friday, May 10, 2024 11:08 PM IST
പാ​ലാ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ പാ​ലാ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ജ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​ക്ക് അ​ഭി​മാ​നാ​ര്‍​ഹ വി​ജ​യം. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള 41 ഹൈ​സ്‌​കൂ​ളു​ക​ളും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. 3732 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 819 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നേ​ടി​യ നൂ​റു ശ​ത​മാ​നം വി​ജ​യം ഇ​ത്ത​വ​ണ​യും ആ​വ​ര്‍​ത്തി​ച്ചു.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ 2728 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 2497 പേ​ര്‍ വി​ജ​യി​ച്ചു - 92 ശ​ത​മാ​നം വി​ജ​യം. 539 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. നീ​ഹാ​ര അ​ന്ന ബി​ന്‍​സ്, ശ്രേ​യ എ​സ്. നാ​യ​ര്‍, മെ​റി​ന്‍ സോ​ജ​ന്‍, അ​നി​റ്റ് സെ​ബാ​സ്റ്റ്യ​ന്‍, എ​സ്. കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ര്‍ 1200 ല്‍ 1200 ​മാ​ര്‍​ക്കും നേ​ടി.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, മു​ന്‍ കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.