പാ​ലാ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ പ്ലേ​സ്‌​മെ​ന്‍റ് നേ​ടി​യ​വ​ര്‍​ക്ക് ആ​ദ​ര​വ്
Friday, May 10, 2024 11:08 PM IST
പാ​ലാ: സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ 2023-24 വ​ര്‍​ഷം പ്ലേ​സ്‌​മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. 823 പ്ലേ​സ്‌​മെ​ന്‍റ് ഓ​ഫ​റു​ക​ളാ​ണ് ഈ ​വ​ര്‍​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭി​ച്ച​ത്. കോ​ള​ജി​ല്‍ ന​ട​ന്ന ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങി​ല്‍ കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നും ജോ​ലി​ക്കും പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് വ​ഹി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ മി​ക​ച്ച ദൃ​ഷ്ടാ​ന്ത​മാ​ണ് വെ​ളി​വാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ല്‍​ഹി ജി​ന്‍​ഡാ​ല്‍ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ഹ്യൂ​മ​ന്‍ റിസോ​ഴ്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ന്ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ലേ​സ്മെ​ന്‍റ് നേ​ടി​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു കോ​രം​കു​ഴ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​പി ദേ​വ​സ്യ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. മ​ധു​കു​മാ​ർ, പ്ലേ​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ റി​ന്‍​സ്മോ​ന്‍ റെ​ജി, ജോ​ണ്‍​സ് രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.