ഇ​ടു​ക്കി ന​വോ​ദ​യ​യ്ക്ക് വി​ജ​യത്തിള​ക്കം
Thursday, May 16, 2024 3:34 AM IST
കു​ള​മാ​വ്: ഇ​ടു​ക്കി ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന് 10, 12 സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. 10-ാം ക്ലാ​സി​ൽ 77 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ മു​ഴു​വ​ൻ​പേ​രും വി​ജ​യി​ച്ചു. മു​ഴു​വ​ൻ കു​ട്ടി​ക​ളും ഫ​സ്റ്റ് ക്ലാ​സി നേ​ടി. 93.5 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും ഡി​സ്റ്റിം​ഗ​്ഷ​നും നേ​ടി. 10 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. 40 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്കു നേ​ടി.

10-ാം ക്ലാ​സി​ലെ ജോ​സ​ഫ് അ​ല​ൻ അ​ഭി​ലാ​ഷ്, 98 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി ഒ​ന്നാ​മ​തെ​ത്തി. അ​ർ​ച്ചി​ത​ൻ, എ​സ്. ല​ക്ഷ്മി ന​ന്ദ എ​ന്നി​വ​ർ 97 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി ര​ണ്ടാ​മ​തു​മെ​ത്തി. കെ.​ജെ. ഓ​സ്ട്രി​ൻ ക​ണ​ക്കി​ൽ മു​ഴു​വ​ൻ മാ​ർ​ക്കു നേ​ടി. 60 വി​ദ്യാ​ർ​ഥി​ക​ൾ 12-ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 100 ശ​ത​മാ​നം ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. ഏ​ഴു കു​ട്ടി​ക​ൾ അ​ഞ്ചു വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​വ​ണ്‍ നേ​ടി. 30 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി.

സ​യ​ൻ​സ് ബാ​ച്ചി​ൽ കെ.​ജെ. ഗൗ​തം 95.6 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി. ക​രോ​ളി​ൻ റോ​യി 95-2 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി. കൊ​മേ​ഴ്സി​ൽ ജി​ത്തു ഷാ​ജി 96. 4 ശ​ത​മാ​നം മാ​ർ​ക്കു​നേ​ടി ഒ​ന്നാം സ്ഥാ​ന​വും 95.8 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി ദേ​വ​പ്രീ​യ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം ഹൈ​ദരാബാ​ദ് റീ​ജ​ണി​ൽ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഇ​ടു​ക്കി ന​വോ​ദ​യ ര​ണ്ടാം സ്ഥാ​ന​വും 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.