രാ​സ​ല​ഹ​രി മാ​ന​വ​രാ​ശി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി: ക​മ്മീ​ഷ​ണ​ര്‍
Friday, May 10, 2024 4:29 AM IST
കൊ​ച്ചി: രാ​സ​ല​ഹ​രി​യാ​ണ് മാ​ന​വ​രാ​ശി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ്യാം​സു​ന്ദ​ര്‍. ഇ​ന്‍​ഫോ​പാ​ര്‍​ക്കും കൊ​ച്ചി സി​റ്റി പോ​ലീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ത​ര​ണ​ശൃം​ഖ​ല ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള പ്ര​യ​ത്‌​ന​ങ്ങ​ള്‍ ഒ​രു പ​രി​ധി വ​രെ മാ​ത്ര​മേ ഫ​ലം കാ​ണു​ന്നു​ള്ളൂ​വെ​ന്നും ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.
ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലെ വി​വി​ധ ഐ​ടി ക​മ്പ​നി​ക​ളി​ല്‍ നി​ന്നാ​യി 150 ഓ​ളം ജീ​വ​ന​ക്കാ​രും മേ​ധാ​വി​ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

തൃ​ക്കാ​ക്ക​ര അ​സി. ക​മ്മീ​ഷ​ണ​ര്‍ സി.​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്എ​ച്ച്ഒ അ​നി​ല്‍​കു​മാ​ര്‍, ഇ​ന്‍​ഫോ​പാ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ മാ​നേ​ജ​ര്‍ റെ​ജി കെ. ​തോ​മ​സ്, ജി​യോ​ജി​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ. ​ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.