പെരുന്പാവൂരിൽ 16 കി​ലോ ക​ഞ്ചാ​വ് പിടികൂടി
Friday, May 10, 2024 4:29 AM IST
പെ​രു​മ്പാ​വൂ​ർ: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ 16 കി​ലോ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി. ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി സൂ​ര​ജ് ബീ​റ(26)​യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മാ​റ​മ്പി​ള്ളി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​തി​നാ​യി ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പോ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി ര​ണ്ടു കി​ലോ വീ​ത​മു​ള്ള എ​ട്ട് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി ഇ​തി​ന് മു​മ്പ് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

പെ​രു​മ്പാ​വൂ​രി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം നാ​ലു കി​ലോ ക​ഞ്ചാ​വും 50 ഗ്രാം ​ഹെ​റോ​യി​നും പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ആ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ല​ഹ​രി​മ​രു​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.