ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ടി.ജെ. സനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ഡി. കുറ്റിക്കാട്, ഐടിയു ബാങ്ക് ചെയർമാൻ എം.പി. ജാക്സണ്, സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ, സോണിയാ ഗിരി, സംസ്ഥാന വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ മൈക്കിൾ, രഞ്ജിത്ത് പി. ഗോപാൽ, എം.ആർ. നവീൻ, ജോയിന്റ് ഡയറക്ടർ പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും മുൻകാല പ്രവർത്തകരെയും ആദരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ജയേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്. സജികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. രാജേഷ്, ഒ.ജെ. കുഞ്ഞുമോൻ, കെ.സി. ധീരജ്, പി.ആർ. രതീഷ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: രഞ്ജിത്ത് പി. ഗോപാൽ (പ്രസിഡന്റ്), എം.ആർ. നവീൻ (സെക്രട്ടറി), പി.ആർ. രതീഷ് (ട്രഷറർ), കെ.എസ്. ഭവ്യ (വൈസ് പ്രസിഡന്റ്), ജിൻസി റോബർട്ട് (ജോയിന്റ് സെക്രട്ടറി).