ആ​ക്ട്‌​സ് ര​ജ​ത​ജൂ​ബി​ലി​വ​ർ​ഷ​ത്തി​ലേ​ക്ക്; ദി​നാ​ഘോ​ഷം നാ​ളെ
Tuesday, May 7, 2024 1:55 AM IST
തൃ​ശൂ​ര്‍: റോ​ഡ​പ​ക​ട​ങ്ങ​ളി​ലും അ​ത്യാ​ഹി​ത​ങ്ങ​ളി​ലും സൗ​ജ​ന്യ​സേ​വ​ന​വു​മാ​യി നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ആ​ക്ട്സ് ര​ജ​ത​ജൂ​ബി​ലി​വ​ര്‍​ഷ​ത്തി​ലേ​ക്ക്. 2000 ല്‍ ​രൂ​പം ന​ല്‍​കി​യ ആ​ക്ട്സ് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ളാ​ണ് കൈ​കാ​ര്യം ചെ​യ്ത​ത്. നാ​ല്പ​തി​നാ​യി​ര​ത്തോ​ളം ജീ​വ​നു​ക​ള്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ച​താ​യും ആ​ക്ട്സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ. വ​ര്‍​ ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ജി​ല്ല​യി​ല്‍ 17 ബ്രാ​ഞ്ചു​ക​ളി​ലാ​യി 20 ആം​ബു​ല​സ​ന്‍​സു​ക​ളു​ടെ സേ​വ​ന​മാ​ണ് ആ​ക്ട്സ് ന​ല്‍​കു​ന്ന​ത്. ആ​ക്ട്സി​ന്‍റെ സ്ഥാ​പ​ക​ദി​നാ​ഘോ​ഷം നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​നു തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തു ഹൈ​ക്കോ​ട​തി ജ​ഡ്ജ് പി.​എം. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് എമരിറ്റസ് മാ​ര്‍ ജേ​ക്ക​ബ് തൂ​ങ്കു​ഴി, മു​ഹ​മ്മ​ദ് ഫൈ​സി ഓ​ണ​മ്പി​ള്ളി, പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ, തേ​റ​മ്പി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍, ഡോ.​എം.​കെ. സു​ദ​ര്‍​ശ​ന്‍, ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി നാ​ലി​നു ശ​ക്ത​ന്‍​ന​ഗ​റി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം സ്വ​രാ​ജ് റൗ​ണ്ട് ചു​ണ്ടി തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍ സ​മാ​പി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ടി.​എ. അ​ബൂ​ബ​ക്ക​ര്‍, ലൈ​ജു സെ​ബാ​സ്റ്റ്യ​ന്‍, ടി. ​ജേ​ക്ക​ബ്, ഷാ​ജു മ​ങ്കു​ഴി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.