വ​ഴി​ത്ത​ർ​ക്കം; സം​ഘ​ർ​ഷ​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ വീ​ണു മ​രി​ച്ചു
Wednesday, May 8, 2024 11:34 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള വ​ഴി​ത്ത​ർ​ക്ക​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ അ​ടി​പി​ടി​ക്കു പി​റ​കെ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ജെടിഎ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പോ​ത്തേ​ത്ത് വ​ർ​ഗീ​സ് (63) ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി ചൊ​വ്വ​ല്ലൂ​ർ വീ​ട്ടി​ൽ സാ​ജ​ൻ (34) കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സി​ൽ ഹാ​ജ​രാ​യി.

ബൈ​പ്പാ​സി​ന് വി​ധേ​യ​മാ​യി​ട്ടു​ള്ള ഹൃ​ദ്രോ​ഗി​യാ​ണ് മ​രി​ച്ച വ​ർ​ഗീ​സ്. ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൈ​യ്യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് വീ​ടി​ന് മു​ൻ​പി​ൽ അ​വ​ശ​നാ​യി കി​ട​ന്ന വ​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

വ​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും വൈ​കി​യ​താ​യി പ​റ​യു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തി​രു​ന്ന ര​ണ്ട് പേ​ർ​ക്കും ഒ​എ​സ്ജെ സ​ഭ​യാ​ണ് മൂ​ന്ന് സെ​ന്‍റ് വീ​തം ഭൂ​മി ന​ൽ​കി​യ​ത്. വീ​ട് വ​ച്ച് താ​മ​സ​മാ​ക്കി​യ ഇ​വ​ർ ത​മ്മി​ൽ നേ​ര​ത്തേ മു​ത​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ജി​തി​ൻ, ജി​സ്മ. സം​സ്കാ​രം ന​ട​ത്തി.