ഇ​ന്ത്യ ക​ട​ന്ന് എ​ പ്ല​സ് പെ​രു​മ, നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക്ക് ഫു​ള്‍ എ​ പ്ല​സ്
Thursday, May 9, 2024 1:29 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ നാ​ട്ടി​ല്‍ അ​നു​മോ​ദ​ന ച​ട​ങ്ങു​ക​ള്‍ സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​യെ സ​ഹ​പാ​ഠി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​നു​മോ​ദി​ക്കു​ന്ന​താ​ണ് ഏ​റെ വ്യ​ത്യ​സ്ത​മാ​യ​ത്.

എ​സ്എ​സ്എ​ല്‍​സി​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ വി​നീ​ത വി​ശ്വ​ക​ര്‍​മ​യാ​ണ് അ​നു​മോ​ദ​ന​ത്തി​ന് അ​ര്‍​ഹ​യാ​യ​ത്. ക​ല്ലേ​റ്റും​ക​ര ബി​വി​എം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി ആ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കുമു​ന്‍​പ് നേ​പ്പാ​ളി​ല്‍നി​ന്ന് ക​ല്ലേ​റ്റും​ക​ര​യി​ലെ​ത്തി​യ​വ​രാ​ണ് വി​നീ​ത​യു​ടെ അ​ച്ഛ​നും അ​മ്മ​യും. നേ​പ്പാ​ളി​ലെ ബു​ര്‍​ക്ക​യി​ലാ​ണ് സ്വ​ദേ​ശം. ക​ല്ലേ​റ്റും​ക​ര എ​സ്‌​റ്റേ​റ്റി​ലെ എ​ഡി ആ​ൻഡ് സ​ണ്‍​സ് മി​ഠാ​യി ക​മ്പ​നി​യി​ലെ ജോ​ലി​ക്കെ​ത്തി​യ​വ​രാ​ണ് വി​നീ​ത​യു​ടെ പി​താ​വ് ബ​ര്‍​ബ​ഹാ​ദും മാ​താ​വ് പൂ​ജ​യും. ഒ​ന്നാം ക്ലാ​സു മു​ത​ല്‍ നാ​ലാം ക്ലാ​സു​വ​രെ ക​ല്ലേ​റ്റും​ക​ര പ​ള്ളി​ക്കു കീ​ഴി​ലു​ള്ള ഐ​ജെ​എ​ല്‍​പി സ്‌​കൂ​ളി​ലും അ​ഞ്ചാം ക്ലാ​സു​മു​ത​ല്‍ ക​ല്ലേ​റ്റും​ക​ര ബി​വി​എം സ്‌​കൂ​ളി​ലു​മാ​യി​രു​ന്നു പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

പാ​ഠ്യേ​ത​രരം​ഗ​ത്തും വി​നീ​ത സ​ജീ​വ​മാ​യി​രു​ന്നു. ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​ങ്ങ​ളി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ ഏ​റെ നേ​ടി​യി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ന്‍ വി​ഷാ​ല്‍ എ​ട്ടാം ക്ലാ​സി​ലും സ​ഹോ​ദ​രി ജാ​ന​കി നാ​ലാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​ൻഡസ്ട്രി​യ​ല്‍ എ​സ്‌​റ്റേ​റ്റി​ലെ ഒ​റ്റ​മു​റിവീ​ട്ടി​ലാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ താ​മ​സം.