പു​തു​ക്കാ​ട് പ്ര​ജ്യോ​തിക്കു​ന്നി​ലെ തീ​പി​ടിത്ത​ത്തി​ൽ മ​ല​മ്പാ​മ്പും 21 കു​ഞ്ഞു​ങ്ങ​ളും വെ​ന്തു​ച​ത്തു
Thursday, May 9, 2024 1:29 AM IST
പു​തു​ക്കാ​ട്: പ്ര​ജ്യോ​തി കു​ന്നി​ലെ തീ​പി​ടിത്ത​ത്തി​ൽ മ​ല​മ്പാ​മ്പും 21 കു​ഞ്ഞു​ങ്ങ​ളും വെ​ന്തു​ച​ത്തു. തീ​പി​ടിത്തം ഉ​ണ്ടാ​യ സ്ഥ​ല​ത്ത് എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പാ​മ്പി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ച​ത്തനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.13 അ​ടി​യോ​ളം നീ​ള​മു​ള്ള​താ​യി​രു​ന്നു പാ​മ്പ്. അ​ട​യി​രു​ന്ന പാ​മ്പ് അ​ഗ്നി​ക്കി​ര​യാ​കു​ക​യാ​യി​രു​ന്നു.

വി​രി​ഞ്ഞുതു​ട​ങ്ങി​യ മു​ട്ട​ക​ൾ​ക്കു​ള്ളി​ൽ കു​ഞ്ഞു​ങ്ങ​ൾ തീ​യി​ൽ അ​ക​പ്പെ​ട്ട് ചാ​വു​ക​യാ​യി​രു​ന്നു. മു​ട്ട​ക​ൾ​ക്ക് പ​ത്തുമീ​റ്റ​ർ അ​ക​ലെ​യാ​ണ് മ​ല​മ്പാ​മ്പി​നെ ച​ത്തനി​ല​യി​ൽ ക​ണ്ട​ത്.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് പു​തു​ക്കാ​ട് പ്ര​ജ്യോ​തി ക്കു​ന്നി​ൽ വ​ൻ തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്.​ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തീ ​ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഒ​ട്ട​ന​വ​ധി മ​ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.