കുട്ടനാടിന്‍റെ രക്ഷയ്ക്ക് തോട്ടപ്പള്ളി സ്പിൽവേ കൂടുതൽ കാര്യക്ഷമമാക്കണം: ജനാധിപത്യ കേരള കോൺഗ്രസ്
കുട്ടനാടിന്‍റെ രക്ഷയ്ക്ക് തോട്ടപ്പള്ളി സ്പിൽവേ കൂടുതൽ കാര്യക്ഷമമാക്കണം: ജനാധിപത്യ കേരള കോൺഗ്രസ്
Saturday, October 6, 2018 2:12 AM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ പ്ര​ള​യ ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ അ​തി​ന്‍റെ നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ല​ക്ഷ്യം​വ​ച്ചി​രു​ന്ന പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത കൈ​വ​രി​ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ള​യാ​ന​ന്ത​ര കു​ട്ട​നാ​ടി​ന്‍റെ അ​തി​ജീ​വ​നം സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ്പി​ൽ​വേ​യു​ടെ നീ​ളം 1600മീ​റ്റ​ർ ആ​ണെ​ങ്കി​ലും വെ​റും 300 മീ​റ്റ​റി​ലൂ​ടെ മാ​ത്ര​മാ​ണ് പ്ര​ള​യ​ജ​ലം ഒ​ഴു​കി​പ്പോ​യ​ത്. സെ​ക്ക​ൻ​ഡി​ൽ 19000 ഘ​ന​മീ​റ്റ​ർ ജ​ലം ഒ​ഴു​കി​മാ​റേ​ണ്ട സ്പി​ൽ​വേ​യി​ലൂ​ടെ പ​ത്തി​ലൊ​ന്നു ജ​ലം മാ​ത്ര​മാ​ണ് ഒ​ഴു​കി​യി​റ​ങ്ങി​യ​ത്.

ഇ​ത് പ​രി​ഹ​രി​ക്കാ​ൻ മു​ഴു​വ​ൻ സ​മ​യം ഡ്ര​ഡ്ജിം​ഗ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണം. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വാ​യ്പ മൊ​റ​ട്ടോ​റി​യം പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും തു​ട​ർ​കൃ​ഷി ന​ട​ത്താ​നാ​വ​ശ്യ​മാ​യ തു​ക ക​ർ​ഷ​ക​രു​ടെ പി​ആ​ർ​എ​സി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ​ലി​ശ​ര​ഹി​ത വാ​യ്പ അ​ഡ്വാ​ൻ​സാ​യി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​ല​പ്പു​ഴ രാ​മ​വ​ർ​മ​ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.


ഗു​ണ​മേ​ൻ​മ​യു​ള്ള വി​ത്ത് സൗ​ജ​ന്യ​മാ​യി യ​ഥാ​സ​മ​യം ക​ർ​ഷ​ക​ർ​ക്കു ല​ഭ്യ​മാ​ക്കു​ക​യും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ക​യും വേ​ണം. ക​ർ​ഷ​ക സെ​മി​നാ​റി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​ങ്ങ​ൾ നി​വേ​ദ​ന​മാ​യി മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്കി പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മാ​ക്കു​മെ​ന്നു സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സിസ് ജോ​ർ​ജ് പ​റ​ഞ്ഞു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ചാ​മ​പ​റ​ന്പി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്, ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഷി​ബു മ​ണ​ല, ജെ​യിം​സ് ചു​ങ്ക​ത്തി​ൽ, തോ​മ​സ് ജോ​സ​ഫ്, ഉ​മ്മ​ൻ ആ​ലും​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ട​നാ​ട് പാ​ക്കേ​ജ് റി​ട്ട. എ​ക്സി. എ​ൻ​ജി​നി​യ​ർ ജോ​സ​ഫ് സ്ക​റി​യ, പ്ര​മു​ഖ കൃ​ഷി ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ർ, കോ​ണ്‍ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി, ഭ​വ​ന നി​ർ​മാ​ണ വി​ദ​ഗ്ധ​ൻ ജോ​ർ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.