ഹിമപാതം; ഹിമാചലിൽ ആറു സൈനികർ മരിച്ചു
Thursday, February 21, 2019 12:52 AM IST
സിംല: ഹിമാചലിൽ ഹിമപാതത്തെത്തുടർന്ന് ആറു ജവാന്മാർ മരിച്ചു. കിന്നൗർ ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിയിലെ ഷിപ്കി ലായിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ഒരു ജവാന്റെ മൃതദേഹം കണ്ടെടുത്തു. ജെകെ റൈഫിൾസിലെ ജവാന്മാരാണ് ദുരന്തത്തിനിരയായത്.