ബിഹാറിൽ 55.69% പോളിംഗ്
Friday, October 30, 2020 12:41 AM IST
ന്യൂഡൽഹി: കോവിഡ് ഭീതിക്കിടയിലും ബിഹാറിൽ പോളിംഗ് ഉയർന്നു. 71 മണ്ഡലങ്ങളിലേക്കു നടന്ന ആദ്യ ഘട്ടം തെരഞ്ഞെടുപ്പിൽ 55.69 ശതമാനമാണു പോളിംഗ്. ഇതു 2015 നിയമസഭാ തെരഞ്ഞെടുപ്പിനെയും 2019 ലോക്സഭാ തെരഞ്ഞടുപ്പിനെയും അപേക്ഷിച്ച് ഉയർന്ന നിരക്കാണ്. 2015ൽ 54.94 ശതമാനവും 2019ൽ 53.54 ശതമാനവുമായിരുന്നു പോളിംഗ്.