മുൻ കരസേനാ മേധാവി ജനറൽ ജെ.ജെ. സിംഗ് ബിജെപിയിൽ
Wednesday, January 19, 2022 1:20 AM IST
ചണ്ഡിഗഡ്: മുൻ കരസേനാ മേധാവി ജനറൽ ജോഗിന്ദർ ജസ്വന്ത് സിംഗ് ബിജെപിയിൽ ചേർന്നു.
2017ൽ അകാലിദളിൽ ചേർന്ന ജനറൽ ജെ.ജെ. സിംഗ് കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിനെതിരേ പട്യാലയിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. 2018ൽ ഇദ്ദേഹം അകാലിദൾ വിട്ടു. അരുണാചൽപ്രദേശ് ഗവർണറായും ജെ.ജെ. സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. 2005ലാണു ജനറൽ ജെ.ജെ. സിംഗ് കരസേനാ മേധാവിയായത്.