കാഷ്മീരിൽ ഏറ്റുമുട്ടലിനിടെ നാട്ടുകാരൻ കൊല്ലപ്പെട്ടു
Monday, May 16, 2022 1:59 AM IST
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാട്ടുകാരൻ കൊല്ലപ്പെട്ടു. സിആർപിഎഫും പോലീസും ഉൾപ്പെട്ട സുരക്ഷാസേനയ്ക്കു നേരെ ഭീകരർ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവയ്പിനിടെ തുർക്ക്വാൻഗം സ്വദേശി ഷോയെബ് ഗനിക്കു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.