യുക്രെയ്നിൽ റഷ്യൻ ആക്രമണം; മൂന്നു മരണം
Saturday, June 7, 2025 1:49 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 49 പേർക്കു പരിക്കേറ്റു.
യുക്രെയ്ൻ സേന റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തതിൽ റഷ്യൻ പ്രസിഡന്റ് പുടിൻ പ്രതികാരം ചെയ്യുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതിനു പിന്നാലെയായിരുന്നു ആക്രമണം.
407 ഡ്രോണുകളും 45 മിസൈലുകളാണ് റഷ്യൻ സേന തൊടുത്തതെന്നു യുക്രെയ്ൻ പറഞ്ഞു. യുക്രെയ്ൻ സേനയുടെ ആസ്ഥാനങ്ങളിലായിരുന്നു ആക്രമണമെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാൽ, പാർപ്പിടസമുച്ചയങ്ങളാണു റഷ്യ ആക്രമിച്ചതെന്ന് യുക്രെയ്ൻ വിശദീകരിച്ചു.