ചൈന സന്ദർശിക്കുമെന്ന് ട്രംപ്
Saturday, June 7, 2025 1:49 AM IST
വാഷിംഗ്ടൺ ഡിസി: ചൈന സന്ദർശിക്കാനുള്ള പ്രസിഡന്റ് ഷി ചിൻപിംഗിന്റെ ക്ഷണം സ്വീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസത്തെ ഫോൺ ചർച്ചയിലായിരുന്നു ക്ഷണം.
പ്രഥമവനിത മെലാനിയയ്ക്കൊപ്പം ചൈന സന്ദർശിക്കും. ഷിയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ചുവെന്നും ട്രംപ് അറിയിച്ചു. ഒന്നര മണിക്കൂർ നീണ്ട ഫോൺകോളിൽ വാണിജ്യ വിഷയങ്ങളാണു ചർച്ച ചെയ്തത്.