ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനു ലാഭം
Saturday, November 10, 2018 12:30 AM IST
മുംബൈ: പൊതുമേഖലാ എയ്റോസ്പേസ്, പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ അറ്റാദായം ഉയർന്നു. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 326.24 ശതമാനം ഉയർന്ന്289.42 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 67.90 കോടി രൂപയായിരുന്നു ലാഭം. വരുമാനം 4.52 ശതമാനം ഉയർന്ന് 2680 കോടി രൂപയായി.