ടാറ്റാ മോട്ടോഴ്സിന്റെ സഫാരി വീണ്ടും വരുന്നു
Sunday, January 10, 2021 12:02 AM IST
കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ ഐക്കണിക് മോഡലായ സഫാരി വീണ്ടും വിപണിയിലെത്തുന്നു. ഈ മാസം അവസാനത്തോടെ ഗ്രാവിറ്റാസ് എന്ന കോഡ് നെയിമിന് കീഴിലായിരിക്കും സഫാരിയുടെ മടങ്ങി വരവ്. ബുക്കിംഗ് ഉടന്‍ ആരംഭിക്കും.
ടാറ്റ സഫാരി രണ്ടു ദശാബ്ദത്തോളം ഇന്ത്യന്‍ എസ്യുവി വിപണിയില്‍ സ്വീകാര്യത നേടിയിരുന്നു. മികച്ച ഡിസൈന്‍, മൃദുലവും സുഖകരവുമായ ഇന്റീരിയര്‍, സമാനതകളില്ലാത്ത വൈവിധ്യം, കാര്യക്ഷമത, ബഹുമുഖമായ സവിശേഷതകള്‍ തുടങ്ങി ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്താണ് ടാറ്റാ സഫാരിയെ ഒരുങ്ങുന്നത്.