സ്വര്‍ണവില കുറഞ്ഞു
Thursday, February 25, 2021 12:13 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും വര്‍ധനയുണ്ടായതിനു പിന്നാലെയാണ് ഇന്നലെ വില കുറഞ്ഞത്.