ഇന്ധനവില വീണ്ടും വര്‍ധിച്ചു
Sunday, May 30, 2021 12:25 AM IST
കൊച്ചി: ഇന്ധനവില ഇന്നലെ വീണ്ടും വര്‍ധിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയർന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 94.32 രൂപയും ഡീസല്‍ വില 89.73 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ്.