ബ്ര​ഹ്മ​പു​ര​ത്തേ​യ്ക്ക് പോ​യ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ​ലോ​റി ത​ട​ഞ്ഞു
ബ്ര​ഹ്മ​പു​ര​ത്തേ​യ്ക്ക് പോ​യ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ​ലോ​റി ത​ട​ഞ്ഞു
Thursday, May 18, 2023 9:18 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ല്‍​നി​ന്ന് മാ​ലി​ന്യ​ങ്ങ​ളു​മാ​യി ബ്ര​ഹ്മ​പു​ര​ത്തേ​യ്ക്ക് പോ​യ കോ​ര്‍​പ​റേ​ഷ​ന്‍റെ ലോ​റി ചെ​മ്പു​മു​ക്കി​ല്‍ ത​ട​ഞ്ഞു. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ത​ങ്ക​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് വാഹനം ത​ട​ഞ്ഞത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് കൊ​ച്ചി കോ​ര്‍​പറേ​ഷ​ന്‍ ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് മാ​ലി​ന്യം കൊ​ണ്ടു പോ​കു​ന്ന​തെ​ന്ന് അ​ജി​ത പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ന്‍ മാ​ലി​ന്യം കൊ​ണ്ടു പോ​കു​ന്നു​ണ്ടെ​ങ്കി​ല്‍ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​വും കൊ​ണ്ടു​പോ​ക​ണം.


കൊ​ച്ചി കോ​ര്‍​പറേ​ഷ​ന്‍റെ മാ​ത്രം മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ മാ​ലി​ന്യ​വ​ണ്ടി തൃ​ക്കാ​ക്ക​ര​യി​ലൂ​ടെ ക​ട​ത്തി​വി​ടി​ല്ലെ​ന്നും അ​ജി​ത പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<