വണ്ടിപ്പെരിയാര്‍ കേസ്: പ്രതിയെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് കാട്ടി അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ കുടുംബം
വണ്ടിപ്പെരിയാര്‍ കേസ്: പ്രതിയെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് കാട്ടി അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ കുടുംബം
Friday, December 15, 2023 7:47 AM IST
വെബ് ഡെസ്ക്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ വെറുതെവിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം. ഇക്കാര്യം വ്യക്തമാക്കി അപ്പീല്‍ നല്‍കുമെന്നും കുടുംബം അറിയിച്ചു. സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവേയാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിഭാഗം വക്കീല്‍ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും പോലീസിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ അനുമതി ലഭിച്ചാലുടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു.


കേസില്‍ പ്രതി അര്‍ജുനെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി. മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടെന്ന വിധി പ്രസ്താവിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.

പ്രതിക്കെതിരായി കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും വിധിപ്രസ്താവത്തിനു ശേഷം അഭിഭാഷകന്‍ അഡ്വ. എസ്.കെ. ആദിത്യന്‍ അറിയിച്ചു. കേസ് പുനരന്വേഷണം നടത്താനും പ്രതിക്ക് നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<