കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
Friday, May 10, 2024 10:37 AM IST
കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് അ​പ​ക​ടം. സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസിനും ഇടയിൽ ബൈക്ക് കുടുങ്ങുകയായിരുന്നു.


അ​ഗ്‌​നി​ര​ക്ഷാ ​സേ​ന​യെ​ത്തി ബ​സ് വെ​ട്ടി​​പ്പൊ​ളി​ച്ചാ​ണ് യു​വാ​ക്ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ര​ണ്ടു​പേ​രും അ​പ​ക​ട സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​കട​ത്തെ തു​ട​ര്‍​ന്ന് നി​സാ​ര​പ​രി​ക്കേ​റ്റ ഏ​ഴു ബ​സ് യാ​ത്രി​ക​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<