നടുറോഡിൽ ഹോ​ണ്‍ മു​ഴ​ക്കി​യ​തി​ന് സർക്കാർ ഉദ്യോഗസ്ഥന് ക്രൂ​ര​മ​ര്‍​ദ​നം
നടുറോഡിൽ ഹോ​ണ്‍ മു​ഴ​ക്കി​യ​തി​ന് സർക്കാർ ഉദ്യോഗസ്ഥന് ക്രൂ​ര​മ​ര്‍​ദ​നം
Friday, November 11, 2022 11:41 AM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക്ക് സി​ഗ്ന​ലി​ല്‍ ഹോ​ണ്‍ മു​ഴ​ക്കി​യെ​ന്നാ​രോ​പി​ച്ച് ന​ടു​റോ​ഡി​ല്‍ സർക്കാർ ഉദ്യോഗസ്ഥന് ക്രൂരമർദനം. കൃ​ഷി​ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പി​നെ​യാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം നീ​റ​മ​ണ്‍​ക​ര​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വാ​ഹ​ന​ങ്ങ​ള്‍ ട്രാ​ഫി​ക്ക് സി​ഗ്ന​ലി​ല്‍ കി​ട​ക്കു​ന്ന​തി​നി​ടെ ഹോ​ണ്‍ മു​ഴ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം.

ബൈ​ക്കി​ല്‍ നി​ന്ന് ഇ​റ​ങ്ങി​വ​ന്ന യു​വാ​ക്ക​ള്‍ പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ക്കു​ക​യും തു​ട​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​യാ​ള്‍ റോ​ഡി​ല്‍ വീ​ണ​ശേ​ഷ​വും മ​ര്‍​ദ​നം തു​ട​ര്‍​ന്നു.


ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​പ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ ക​ര​മ​ന​പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് പ​രാ​തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<