ഡെ​ങ്കി​പ്പ​നി​ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്
Monday, April 29, 2024 11:21 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ൽ ഡെ​ങ്കി​പ്പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വും ആ​രം​ഭി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും പ​നി​ബാ​ധി​ത​രാ​ണ്.

മേ​ഖ​ല​യി​ല്‍ ഫോ​ഗിം​ഗ്, ഉ​റ​വി​ട ന​ശീ​ക​ര​ണം, കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ശു​ചീ​ക​ര​ണം, ശു​ചി​ത്വ​മു​ള്ള ജ​ല​വി​ത​ര​ണ​ത്തി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി. മേ​ഖ​ല​യി​ലെ റ​ബ​ര്‍, കൈ​ത തോ​ട്ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​കു​ക​ള്‍ പെ​രു​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ട​മ​ക​ൾ​ക്ക് അ​ധി​കൃ​ത​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

പ​രി​സ​രം ശു​ചീ​ക​രി​ക്കാ​ത്ത​തും മ​ലി​നീ​ക​ര​ണം ത​ട​യാ​ത്ത​തും രോ​ഗം പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.