നാടൻ പന്തുകളി മത്സരം: സ്വ​​​ർ​​​ണക്കപ്പ് മീ​​​ന​​​ടത്തിന്
Wednesday, May 1, 2024 6:45 AM IST
പാ​​​ന്പാ​​​ടി: വെ​​​ള്ളൂ​​​ർ നേ​​​റ്റീ​​​വ് ബോ​​​ൾ ഫ്ര​​​ണ്ട്സ് ക്ല​​​ബ്ബും കേ​​​ര​​​ള നേ​​​റ്റീ​​​വ് ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ര​​​ണ്ടാ​​​മ​​​ത് അ​​​ഖി​​​ല കേ​​​ര​​​ള ഫ്ല​​​ഡ്‌ലി​​​റ്റ് നാ​​​ട​​​ൻ​​​പ​​​ന്തു​​​ക​​​ളി മ​​​ത്സ​​​ര​​​ത്തി​​​ൽ മീ​​​ന​​​ടം ടീം ​​​സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് ക​​​ര​​​സ്ഥ​​​മാ​​​ക്കി. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കാ​​​ണി​​​ക​​​ളെ സാ​​​ക്ഷി നി​​​ർ​​​ത്തി ന​​​ട​​​ന്ന വാ​​​ശി​​​യേ​​​റി​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ പു​​​തു​​​പ്പ​​​ള്ളി​​​യെ അ​​​ഞ്ച് എ​​​ണ്ണ​​​ത്തി​​​ന് തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് മീ​​​ന​​​ടം കി​​​രീ​​​ടം ചൂ​​​ടി​​​യ​​​ത്.

ര​ണ്ടു വ​ര​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​പ്പോ​ള്‍ ഒ​രു ച​ക്ക​ര​യ്ക്ക് പി​ന്നി​ലാ​യി​രു​ന്ന മീ​ന​ടം ടീ​മി​നെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ കൈ​പി​ടി​ച്ചു​യ​ര്‍ത്തി​യ​ത് എ​ല്‍ദോ മീ​ന​ടം എ​ന്ന 23 വ​യ​സു​കാ​ര​ന്‍റെ പ്ര​ക​ട​ന​മാ​ണ്. നാ​​​ട​​​ൻ പ​​​ന്തു​​​ക​​​ളി​​​യി​​​ലെ പു​​​ത്ത​​​ൻ ആ​​​വേ​​​ശ​​​മാ​​​യ എ​​​ൽ​​​ദോ മീ​​​ന​​​ട​​​വും അ​​​ന​​​ന്ദു മീ​​​ന​​​ട​​​വും മീ​​​ന​​​ട​​​ത്തി​​​നാ​​​യി ത​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഭ​​​യ്ക്കൊ​​​ത്ത പ്ര​​​ക​​​ട​​​നം കാ​​​ഴ്ച വ​​​ച്ച​​​പ്പോ​​​ൾ പു​​​തു​​​പ്പ​​​ള്ളി​​​ക്കാ​​​യി ബി​​​ബി​​​നും സ​​​ഞ്ജു​​​വും ഷെ​​​റി​​​നും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു. അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷം ഫോ​​​ട്ടോ ഫി​​​നി​​​ഷി​​​ലേ​​​ക്ക് കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ത്തി​​​യ​​​പ്പോ​​​ൾ കാ​​​ണി​​​ക​​​ൾ​​​ക്ക് ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ ദൃ​​​ശ്യവി​​​രു​​​ന്നാ​​​യി ഫൈ​​​ന​​​ൽ മ​​​ത്സ​​​രം.

ഈ ​​​സീ​​​സ​​​ണി​​​ലെ നാ​​​ലാ​​​മ​​​ത് കി​​​രീ​​​ട​​​മാ​​​ണ് മീ​​​ന​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​ര​​​നാ​​​യി ബി​​​ബി​​​ൻ പു​​​തു​​​പ്പ​​​ള്ളി​​​യെ​​​യും സ​​​ഞ്ജു പുതുപ്പള്ളി യെ​​​യും എ​​​ൽ​​​ദോ മീ​​​ന​​​ട​​​ത്തെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് 50,000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ർ​​​ഡും എ​​​വ​​​ർറോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യും സ​​​മ്മാ​​​നി​​​ച്ചു. റ​​​ണ്ണ​​​റ​​​പ്പി​​​നു 25,000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ർ​​​ഡും എ​​​വ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യും മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ കു​​​മാ​​​ര​​​ന​​​ല്ലൂ​​​ർ ടീ​​​മി​​​ന് എ​​​വ​​​ർറോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യും 5000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ർ​​​ഡും സ​​​മ്മാ​​​നി​​​ച്ചു.

ജി​​​നു ഞാ​​​റ​​​യ്ക്ക​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം കെ.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ന്ദീ​​​പ് ക​​​രോ​​​ട്ടു​​​കു​​​ന്നേ​​​ൽ, സെ​​​ക്ര​​​ട്ട​​​റി ബ​​​ബി​​​ൽ പ​​​ള്ളം, പാ​​​മ്പാ​​​ടി സി​​​ഐ സു​​​വ​​​ർ​​​ണ​​​കു​​​മാ​​​ർ, ജീ​​​മോ​​​ൻ പാ​​​ണ​​​മ്പ​​​ടി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.