ത​ടി ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം​തെ​റ്റി ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു കാ​റു​ക​ളും ക​ട​യും ത​ക​ർ​ത്തു
Wednesday, May 1, 2024 6:45 AM IST
ചി​ങ്ങ​​വ​​നം: എം​​സി റോ​​ഡി​​ൽ മ​​ണി​​പ്പു​​ഴ​​യി​​ൽ ത​​ടി ക​​യ​​റ്റി​​വ​​ന്ന ലോ​​റി നി​​യ​​ന്ത്ര​​ണം തെ​​റ്റി ര​​ണ്ടു കാ​​റു​​ക​​ളും ക​​ട​​ക​​ളു​​ടെ മു​​ൻ​​ഭാ​​ഗ​​വും ത​​ക​​ർ​​ത്തു. പി​​ന്നീ​​ട് മു​​ൻ​​പോ​​ട്ട് നീ​​ങ്ങി സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ സ്കൂ​​ളി​​ന്‍റെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​വും ത​​ക​​ർ​​ത്താ​​ണ് നി​​ന്ന​​ത്.

ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന് മ​​ണി​​പ്പു​​ഴ ജം​​ഗ്ഷ​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. ചി​​ങ്ങ​​വ​​നം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. പു​​ല​​ർ​​ച്ചെ ആ​​യ​​തി​​നാ​​ൽ ആ​​ളു​​ക​​ൾ വ​​ഴി​​യി​​ൽ ഇ​​ല്ലാ​​തി​​രു​​ന്ന​​തും കാ​​റു​​ക​​ൾ ത​​ലേ ദി​​വ​​സം പാ​​ർ​​ക്ക്ചെ​​യ്തി​​ട്ടി​​രു​​ന്ന​​തി​​നാ​​ലും വ​​ൻ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി.

ലോ​​റി ഡ്രൈ​​വ​​ർ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു. ഡ്രൈ​​വ​​ർ ഉ​​റ​​ങ്ങി​​യ​​താ​​കാം അ​​പ​​ക​​ട കാ​​ര​​ണ​​മെ​​ന്ന് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് പ​​റ​​ഞ്ഞു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം എം​​സി റോ​​ഡി​​ൽ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ചി​​ങ്ങ​​വ​​നം പോ​​ലീ​​സെ​​ത്തി​​യാ​​ണ് ഗ​​താ​​ഗ​​ത ത​​ട​​സം ഒ​​ഴി​​വാ​​ക്കി​​യ​​ത്. കാ​​റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്.