വൈ​ദ്യു​തി ലൈ​നി​ല്‍ കു​ടു​ങ്ങി​യ കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ദൗ​ത്യം
Friday, May 3, 2024 7:16 AM IST
ച​ങ്ങ​നാ​ശേ​രി: വൈ​ദ്യു​തി ലൈ​നി​ല്‍ കു​ടു​ങ്ങി​യ കാ​ക്ക​യെ ര​ക്ഷി​ച്ച അ​ഗ്നി​ശ​മ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. മേ​യ്ദി​ന​ത്തി​ല്‍ രാ​വി​ലെ 11ന് ​ക​വി​യൂ​ര്‍ റോ​ഡി​ല്‍ ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക്ക​ടു​ത്താ​ണ് സം​ഭ​വം.

ചി​റ​കി​ല്‍ നൂ​ല്‍കു​രു​ങ്ങി പ​റ​ക്കാ​നാ​വാ​തെ 11 കെ​വി ലൈ​നി​ല്‍ കു​ടു​ങ്ങി​യ കാ​ക്ക മ​ര​ണ​വെ​പ്രാ​ളം കാ​ട്ടി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ശ​മ​ന സം​ഘ​ത്തി​ന് മ​തി​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വു​മൂ​ലം ഏ​റെ​നേ​രം അ​ഗ്‌​നി​ശ​മ​ന വാ​ഹ​ന​ത്തി​നു മു​ക​ളി​ല്‍ ക​യ​റി പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു.

തു​ട​ര്‍ന്ന് സ​മീ​പ​ത്തു​ള്ള വി​നോ​ദ് വെ​ട്ടി​ക്കാ​ടി​ന്‍റെ വ​സ​തി​ക്കു​മു​ക​ളി​ലെ ടെ​റ​സി​ല്‍ ക​യ​റി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ക​ന​ത്ത വെ​യി​ലി​ല്‍ അ​ര​മ​ണി​ക്കൂ​റി​ലേ​റെ പ​ണി​പ്പെ​ട്ട് കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തി പ​റ​ത്തി​വി​ട്ടു.

ഒ​ഴി​വു​ദി​ന​മാ​യ​തി​നാ​ല്‍ അ​ന​വ​ധി യാ​ത്ര​ക്കാ​രും സ​മീ​പ​വാ​സി​ക​ളും മൊ​ബൈ​ലി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ചി​ത്രീ​ക​രി​ച്ചു. ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ൽ വി​ജ​യി​ച്ച സേ​നാം​ഗ​ങ്ങ​ളെ നാ​ട്ടു​കാ​ര്‍ ശ്ലാ​ഘി​ച്ചു. വൈ​ദ്യു​തി ബോ​ര്‍ഡ് അ​ധി​കൃ​ത​രും ദൗ​ത്യ​ത്തി​നു സ​ഹാ​യം ന​ല്‍കി.