തെ​ങ്ങു​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യി വെ​ള്ളീ​ച്ച​യും ഓ​ല​ക​രി​ച്ചി​ലും
Sunday, April 28, 2024 6:44 AM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് മേ​ഖ​ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തെ​ങ്ങു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി വെ​ള്ളീ​ച്ചശ​ല്യ​വും ഓ​ല​ക​രി​ച്ചി​ലും വ്യാ​പ​ക​മാ​കു​ന്നു. വെ​ള്ളീ​ച്ച ഓ​ല​ക​ളി​ലെ ജ​ലാം​ശം വ​ലി​ച്ചെ​ടു​ക്കു​ന്ന​ത് മൂ​ലം തെ​ങ്ങി​ലെ ഓ​ല​ക​ൾ ഉ​ണ​ങ്ങി​ത്തു​ട​ങ്ങു​ക​യും വേ​ഗ​ത്തി​ൽ ക​രി​ഞ്ഞു​ണ​ങ്ങി നി​ലം​പ​തി​ക്കു​ക​യും ചെ​യ്യു​ന്നു.

കാ​ലാ​വ​സ്ഥാവ്യ​തി​യാ​നം മൂ​ല​മു​ള്ള ഉ​ഷ്ണത​രം​ഗ​വും ഉ​യ​ർ​ന്ന ചൂ​ടും മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കീ​ട​ബാ​ധ​യു​ടെ ശ​ല്യം. തെ​ങ്ങു​ക​ളി​ലെ കാ​യ്ഫ​ലം കു​റ​യു​ന്ന​തു ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.