കളിമണ്ണ് കിട്ടാനില്ല ! പ്രതിസന്ധിയിലായി മൺപാത്ര നിർമാണം
Sunday, April 28, 2024 6:44 AM IST
കോ​യ​മ്പ​ത്തൂ​ർ: ക​ളി​മ​ണ്ണി​ന്‍റെ ഗു​രു​ത​ര​മാ​യ ക്ഷാ​മ​ത്തി​ൽ ത​ള​ർ​ന്ന് മ​ൺ​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ. വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട് കൂ​ടു​ന്ന​തി​നാ​ൽ മ​ൺ​പാ​ത്ര​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ക്കു​ന്ന സ​മ​യ​മാ​യി​ട്ടും വേ​ണ്ട​ത്ര ക​ളി​മ​ണ്ണ് ല​ഭി​ക്കാ​ത്ത​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

ആ​വ​ശ്യ​ത്തി​ന് ക​ളി​മ​ണ്ണ് ശേ​ഖ​രി​ക്കാ​ൻ ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മ​ൺ​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കു​ന്ന കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ന​ട​പ​ടി അ​നി​വാ​ര്യ​മാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​ളി​മ​ണ്ണ് സു​ല​ഭ​മാ​യി​രു​ന്നു. സ​മീ​പവ​ർ​ഷ​ങ്ങ​ളി​ലാ​യാ​ണ് ക​ളി​മ​ണ്ണി​ന്‍റെ ല​ഭ്യ​ത​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.