അനധികൃത കെട്ടിടനിർമാണത്തെക്കുറിച്ച് മറുപടി നല്കണം: മദ്രാസ് ഹൈക്കോടതി
Sunday, April 28, 2024 6:44 AM IST
കോയ​മ്പ​ത്തൂ​ർ: ന​ഞ്ചു​ണ്ട​പു​രം റോ​ഡി​ലെ പേ​ഴ്‌​സ​ൺ റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്‌​സി​ലു​ള്ള ഓ​പ്പ​ൺ സ്‌​പേ​സ് റി​സ​ർ​വേ​ഷ​ൻ (ഒ​എ​സ്ആ​ർ) ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളെ​ക്കു​റി​ച്ച് ജൂ​ലൈ ഒ​ന്നി​ന് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി കോ​യ​മ്പ​ത്തൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന് ഉ​ത്ത​ര​വി​ട്ടു.


പ​ബ്ലി​ക് പാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​പ​ക​രം സ്വകാര്യ വാഹനങ്ങൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും സൂ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സ്ഥ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്തുകൊണ്ട് എൻജിനീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ മേ​ധാ​വി ക​ന​ഗ​സു​ന്ദ​രം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യെതു​ട​ർ​ന്നാ​ണ് കോടതി ഉത്തരവ്.

സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ 610 വീ​ടു​ക​ളു​ണ്ട്. 2019 മു​ത​ൽ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​നി​സി​പ്പ​ൽ അ​ഥോ​റി​റ്റി​യി​ൽ നി​ന്ന് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ താ​മ​സ​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.