x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 13.3 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ


Published: December 29, 2025 01:34 AM IST | Updated: December 29, 2025 01:34 AM IST

ന്യൂ​​ഡ​​ൽ​​ഹി: ​​കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ‘മെ​​യ്ക്ക് ഇ​​ൻ ഇ​​ന്ത്യ’ പ​​ദ്ധ​​തി​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​ജ​​യ​​ഗാ​​ഥ​​യാ​​യി ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണ മേ​​ഖ​​ല മാ​​റു​​ന്നു.

പ്രൊ​​ഡ​​ക്ഷ​​ൻ ലി​​ങ്ക്ഡ് ഇ​​ൻ​​സെ​​ന്‍റീ​​വ് (PLI) പ​​ദ്ധ​​തി​​യു​​ടെ ക​​രു​​ത്തി​​ൽ ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ ഈ ​​മേ​​ഖ​​ല​​യി​​ൽ 13.3 ല​​ക്ഷ​​ത്തി​​ല​​ധി​​കം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട​​താ​​യി വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന​​യാ​​യ ഇ​​ന്ത്യ സെ​​ല്ലു​​ലാ​​ർ ആ​​ൻ​​ഡ് ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് അ​​സോ​​സി​​യേ​​ഷ​​ൻ (ICEA) റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. സ്മാ​​ർ​​ട്ട്ഫോ​​ൺ നി​​ർ​​മാ​​ണ​​ത്തി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​വും ക​​യ​​റ്റു​​മ​​തി പ​​ത്തി​​ര​​ട്ടി​​യാ​​യി ഉ​​യ​​ർ​​ന്ന​​തു​​മാ​​ണ് ഈ ​​നേ​​ട്ട​​ത്തി​​നു പി​​ന്നി​​ൽ.

ആ​​കെ സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട 1.33 ദ​​ശ​​ല​​ക്ഷം തൊ​​ഴി​​ലു​​ക​​ളി​​ൽ നാ​​ലു ല​​ക്ഷ​​ത്തോ​​ളം നേ​​രി​​ട്ടു​​ള്ള​​വ​​യും 9.3 ല​​ക്ഷ​​ത്തോ​​ളം അ​​നു​​ബ​​ന്ധ (ലോ​​ജി​​സ്റ്റി​​ക്സ്, സ​​ർ​​വീ​​സ് മു​​ത​​ലാ​​യ​​വ) മേ​​ഖ​​ല​​ക​​ളി​​ലു​​മാ​​ണ്.
2024-25 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ മാ​​ത്രം 25,000 കോ​​ടി രൂ​​പ​​യാ​​ണ് ശ​​മ്പ​​ള​​മാ​​യി വി​​ത​​ര​​ണം ചെ​​യ്ത​​ത്. നേ​​രി​​ട്ടു​​ള്ള ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ശ​​രാ​​ശ​​രി 18,000 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 14,000 രൂ​​പ​​യു​​മാ​​ണ് മാ​​സ​​ശ​​മ്പ​​ളം.

നേ​​ട്ട​​ത്തി​​ന്‍റെ നെ​​ടും​​തൂ​​ണാ​​യി സ്ത്രീ​​ക​​ൾ

പു​​തി​​യ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളി​​ൽ 70 ശ​​ത​​മാ​​ന​​വും സ്ത്രീ​​ക​​ൾ​​ക്കും ആ​​ദ്യ​​മാ​​യി ജോ​​ലി​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന​​വ​​ർ​​ക്കു​​മാ​​ണ് ല​​ഭി​​ച്ച​​ത് എ​​ന്ന​​ത് ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് മേ​​ഖ​​ല​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ബം​​ഗ​​ളൂ​​രു​​വി​​നു സ​​മീ​​പ​​മു​​ള്ള ഫോ​​ക്സ്കോ​​ണി​​ന്‍റെ പു​​തി​​യ ഐ​​ഫോ​​ൺ ഫാ​​ക്ട​​റി​​യി​​ൽ ജോ​​ലി​​ക്കെ​​ടു​​ത്ത 30,000 പേ​​രി​​ൽ 80 ശ​​ത​​മാ​​ന​​വും സ്ത്രീ​​ക​​ളാ​​ണ്.

സു​​ര​​ക്ഷി​​ത​​മാ​​യ ജോ​​ലി സാ​​ഹ​​ച​​ര്യം, താ​​മ​​സ​​സൗ​​ക​​ര്യം, യാ​​ത്രാ സൗ​​ക​​ര്യം എ​​ന്നി​​വ ഉ​​റ​​പ്പാ​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്‌​​ട്ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഫാ​​ക്ട​​റി സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് ഈ ​​മാ​​റ്റ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്.

ക​​യ​​റ്റു​​മ​​തി​​യി​​ൽ പ​​ത്തി​​ര​​ട്ടി വ​​ള​​ർ​​ച്ച

ഇ​​ന്ത്യ​​യി​​ലെ മൊ​​ബൈ​​ൽ ഫോ​​ൺ നി​​ർ​​മാ​​ണം 2021-ലെ 2.2 ​​ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്നും 2025-ൽ 5.45 ​​ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ക​​യ​​റ്റു​​മ​​തി പ​​ത്തി​​ര​​ട്ടി വ​​ർ​​ധി​​ച്ച് ര​​ണ്ടു ല​​ക്ഷം കോ​​ടി രൂ​​പ ക​​ട​​ന്നു.

ആ​​പ്പി​​ൾ ഇ​​ക്കോ​​സി​​സ്റ്റ​​ത്തി​​ന്‍റെ സ്വാ​​ധീ​​നം

ആ​​പ്പി​​ൾ ക​​മ്പ​​നി​​യു​​ടെ പ്ര​​ധാ​​ന നി​​ർ​​മാ​​ണ പ​​ങ്കാ​​ളി​​ക​​ളാ​​യ ഫോ​​ക്സ്കോ​​ൺ, പെ​​ഗാ​​ട്രോ​​ൺ, ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് എ​​ന്നി​​വ​​രാ​​ണ് ഈ ​​വ​​ള​​ർ​​ച്ച​​യി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ ലോ​​ക​​ത്താ​​ക​​മാ​​നം വി​​ൽ​​ക്കു​​ന്ന ഐ​​ഫോ​​ണു​​ക​​ളി​​ൽ 20 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യി​​ലാ​​ണ് നി​​ർ​​മി​​ക്കു​​ന്ന​​ത്.

ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് മേ​​ഖ​​ല​​യി​​ൽ നൈ​​പു​​ണ്യ​​മു​​ള്ള തൊ​​ഴി​​ലാ​​ളി​​ക​​ളെ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ലും സ്ത്രീ​​ക​​ൾ​​ക്ക് മി​​ക​​ച്ച തൊ​​ഴി​​ൽ സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കു​​ന്ന​​തി​​ലും പി​​എ​​ൽ​​ഐ പ​​ദ്ധ​​തി വ​​ലി​​യ മാ​​റ്റ​​മാ​​ണ് കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്ന് കേ​​ന്ദ്ര ഐ​​ടി മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് വ്യ​​ക്ത​​മാ​​ക്കി.

2026ഓ​​ടെ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ടാ​​മ​​ത്തെ മൊ​​ബൈ​​ൽ ഫോ​​ൺ ക​​യ​​റ്റു​​മ​​തി രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ മാ​​റു​​മെ​​ന്ന് ഐ​​സി​​ഇ​​എ ചെ​​യ​​ർ​​മാ​​ൻ പ​​ങ്ക​​ജ് മോ​​ഹി​​ന്ദ്രു പ​​റ​​ഞ്ഞു. നി​​ല​​വി​​ലെ ന​​യ​​പ​​ര​​മാ​​യ പി​​ന്തു​​ണ തു​​ട​​ർ​​ന്നാ​​ൽ വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ദ​​ശ​​ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു പു​​തി​​യ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ഇ​​നി​​യും സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Tags : 1.33 lakh jobs five years

Recent News

Corehub Up