x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ​ത്തി​ന്‍റെ പ​കി​ട്ടി​ൽ നി​ന്ന് ഒ​രു മോ​ച​നം; ആ​ഭ​ര​ണ​പ്രേ​മി​ക​ൾ​ക്ക് ആ​ശ്വാ​സം

വെബ് ഡെസ്ക്
Published: November 17, 2026 11:02 AM IST | Updated: November 17, 2026 11:03 AM IST

പ്രതീകാത്മക ചിത്രം

മ​ല​യാ​ളി​യു​ടെ മ​നം ക​വ​ർ​ന്ന സ്വ​ർ​ണ​വി​പ​ണി​യി​ൽ ആ​ശ്വാ​സ​ത്തി​ന്‍റെ നാ​ളു​ക​ൾ. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​ ക​ട​ന്ന് കു​തി​ച്ചു​യ​ർ​ന്ന സ്വ​ർ​ണ​വി​ല റി​ക്കോ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റി​യ ശേ​ഷം ഒ​ടു​വി​ൽ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഈ ​വി​ല​യി​ടി​വ് സാ​ധാ​ര​ണ​ക്കാ​രി​ലും ആ​ഭ​ര​ണ​പ്രേ​മി​ക​ളി​ലും നി​ക്ഷേ​പ​ക​രി​ലും ഒ​രു​പോ​ലെ വ​ലി​യ ആ​ശ്വാ​സ​വും കൗ​തു​ക​വു​മാ​ണ് ഉ​ണ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ 22 കാ​ര​റ്റ് സ്വ​ർ​ണം ഒ​രു പ​വ​ന് ​ആ​ദ്യ​മാ​യി 1,04,440 രൂ​പ​യെ​ന്ന റെ​ക്കോ​ർ​ഡി​ലെ​ത്തി​യ​ത് 2025 ഡി​സം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ലാ​ണ്. തു​ട​ർ​ന്ന് 2026 ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ വി​പ​ണി കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ക്കു​ക​യും ജ​നു​വ​രി 29-ഓ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 1,31,160 രൂ​പ (ഗ്രാ​മി​ന് 16,395 രൂ​പ) എ​ന്ന എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന റിക്കോ​ർ​ഡി​ൽ എ​ത്തി​നി​ൽ​ക്കു​ക​യും ചെ​യ്തു. കൊ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ (2020) പ​വ​ന് 32,000 രൂ​പ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ണ് ചു​രു​ങ്ങി​യ വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ കു​തി​ച്ചു​യ​ർ​ന്ന​ത്.

വി​ല ല​ക്ഷം ക​ട​ന്ന് മു​ന്നേ​റി​യ​പ്പോ​ൾ കേ​ര​ള​ത്തി​ലെ വി​വാ​ഹ വി​പ​ണി​യും സാ​ധാ​ര​ണ​ക്കാ​രും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ട്ട​ത്. വ​ലി​യ തോ​തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ​ക​രം ചെ​റി​യ അ​ള​വി​ലു​ള്ള നാ​ണ​യ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ലേ​ക്കും പ​ഴ​യ സ്വ​ർ​ണം മാ​റ്റി പു​തി​യ​ത് തീ​ർ​ക്കു​ന്ന​തി​ലേ​ക്കും ആ​ളു​ക​ൾ ശ്ര​ദ്ധ തി​രി​ച്ചു. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്വ​ർ​ണം വാ​ങ്ങേ​ണ്ട കു​ടും​ബ​ങ്ങ​ൾ പ​ല​രും വാ​യ്പ​ക​ളെ​യും മ​റ്റു​മാ​ണ് ആ​ശ്ര​യി​ച്ച​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ യു​ദ്ധ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത കു​ത്ത​നെ ഉ​യ​ർ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കേ​ന്ദ്ര ബാ​ങ്കു​ക​ൾ ത​ങ്ങ​ളു​ടെ ക​രു​ത​ൽ ശേ​ഖ​രം ശ​ക്ത​മാ​ക്കാ​ൻ വ​ൻ​തോ​തി​ൽ സ്വ​ർ​ണം വാ​ങ്ങി കൂ​ട്ടി​യ​തും വി​ല വ​ർ​ധ​ന​വി​ന് ആ​ക്കം കൂ​ട്ടി.

ആ​ഗോ​ള വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ​ക്കും ചെ​റി​യ തി​രു​ത്ത​ലു​ക​ൾ​ക്കും ഒ​ടു​വി​ൽ സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് പ​വ​ൻ വി​ല ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യെ​ത്തു​ന്ന​ത്. നേ​ര​ത്തെ മാ​ർ​ച്ച് 23-ന് ​സ്വ​ർ​ണ​വി​ല പ​വ​ന് 99,480 രൂ​പ​യെ​ന്ന നി​ല​യി​ലേ​ക്ക് ഇ​ടി​ഞ്ഞി​രു​ന്നു.

നി​ല​വി​ൽ 22 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 70 രൂ​പ​യും പ​വ​ന് 560 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 12,740 രൂ​പ​യും ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 99,760 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത് വി​പ​ണി​യി​ൽ പു​തി​യ ഉ​ണ​ർ​വ് ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്വ​ർ​ണം വാ​ങ്ങി​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്കും ഈ ​വി​ല​യി​ടി​വ് സു​വ​ർ​ണാ​വ​സ​ര​മാ​ണ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ഗോ​ള വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സ്വ​ർ​ണ​വി​ല​യി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് നി​ക്ഷേ​പ​ക​രും പൊ​തു​ജ​ന​ങ്ങ​ളും.

Tags : Gold JewelryLover Relief

Recent News

Corehub Up