x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​ര​​ക്ക് വ്യാ​​പാ​​രക്ക​​മ്മി​​ മേയിൽ 28.21 ബില്യൺ ഡോളർ


Published: June 15, 2026 10:41 PM IST | Updated: June 15, 2026 10:41 PM IST

ന്യൂ​​ഡ​​ൽ​​ഹി: മേ​​യ് മാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ച​​ര​​ക്ക് വ്യാ​​പാ​​രക്ക​​മ്മി നേ​​രി​​യ തോ​​തി​​ൽ കു​​റ​​ഞ്ഞു. ച​​ര​​ക്ക് ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ മാ​​സ​​ത്തി​​ൽ ഉ​​യ​​രു​​ക​​യും ചെ​​യ്തു.

ആ​​ഗോ​​ള ഇ​​ന്ധ​​ന​​വി​​ല കൂ​​ടി​​യ​​ത് രാ​​ജ്യ​​ത്തെ പെ​​ട്രോ​​ളി​​യം ക​​യ​​റ്റു​​മ​​തി​​ക്ക് ക​​രു​​ത്താ​​യ​​തി. ഇ​​തേ​​ത്തു​​ട​​ർ​​ന്നു ച​​ര​​ക്ക് വ്യാ​​പാ​​ര​​ക്ക​​മ്മി നേ​​രി​​യ തോ​​തി​​ൽ കു​​റ​​ഞ്ഞ് 28.21 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യ​​ത്. രാ​​ജ്യ​​ത്തി​​ന്‍റെ ഉ​​യ​​ർ​​ന്ന ഇ​​റ​​ക്കു​​മ​​തി​​ച്ചെ​​ല​​വി​​നെ ഒ​​രു പ​​രി​​ധി​​വ​​രെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ പെ​​ട്രോ​​ളി​​യം ക​​യ​​റ്റു​​മ​​തി​​യി​​ലൂ​​ടെ സാ​​ധി​​ച്ചു. 28.38 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു ഏ​​പ്രി​​ലി​​ലെ വ്യാ​​പാ​​ര​​ക്ക​​മ്മി.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മേ​​യി​​ൽ രാ​​ജ്യ​​ത്തെ ക​​യ​​റ്റു​​മ​​തി​​യും ഇ​​റ​​ക്കു​​മ​​തി​​യും ഉ​​യ​​ർ​​ന്നു. ഏ​​പ്രി​​ലി​​ലെ 43.56 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നെ അ​​പേ​​ക്ഷി​​ച്ച് മു​​ൻ​​മാ​​സം 45.2 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ മേ​​യി​​ൽ ച​​ര​​ക്ക് ഇ​​റ​​ക്കു​​മ​​തി 20.6 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 73.41 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി. ഈ ​​വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ ആ​​റു​​മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 71.94 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നെ​​ക്കാ​​ൾ ഉ​​യ​​ർ​​ച്ച​​യാ​​ണ് മേ​​യി​​ലു​​ണ്ടാ​​യ​​ത്.

സേ​​വ​​നമേ​​ഖ​​ല രാ​​ജ്യ​​ത്തി​​നു തു​​ട​​ർ​​ന്നും വ​​ലി​​യ സം​​ഭാ​​വ​​ന​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. മേ​​യി​​ലെ സേ​​വ​​ന ക​​യ​​റ്റു​​മ​​തി 36.76 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി. മു​​ൻ വ​​ർ​​ഷം ഇ​​തേ മാ​​സം 32.46 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഇ​​റ​​ക്കു​​മ​​തി 19.06 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. 2025 മേ​​യി​​ൽ 16.70 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലാ​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് സേ​​വ​​ന​​മേ​​ഖ​​ല​​യി​​ലെ വ്യാ​​പാ​​ര മി​​ച്ചം 17.7 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

2027 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ഏ​​പ്രി​​ൽ-​​മേ​​യ് കാ​​ല​​യ​​ള​​വി​​ൽ ച​​ര​​ക്കു​​ക​​ളും സേ​​വ​​ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ ഇ​​ന്ത്യ​​യു​​ടെ ആ​​കെ ക​​യ​​റ്റു​​മ​​തി 162.69 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ​​കാ​​ല​​യ​​ള​​വി​​ലെ 141.89 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നെ അ​​പേ​​ക്ഷി​​ച്ച് 14.66 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ്.

Tags : India's trade deficit widens $28.21 billion Goods exports

Recent News

Corehub Up