x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ലാമത്തെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ വി.​ഡി. സ​തീ​ശ​ൻ

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: June 16, 2026 12:14 AM IST | Updated: June 16, 2026 12:14 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​ഡി. സ​​​തീ​​​ശ​​​ൻ, ജൂ​​​ണ്‍ 19നു ​​​ത​​​ന്‍റെ ക​​​ന്നി ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന നാ​​​ലാം മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്ന ച​​​രി​​​ത്ര​​​നേ​​​ട്ട​​​ത്തി​​​ന് ഉ​​​ട​​​മ​​​യാ​​​കും.

മ​​​ന്ത്രി​​​യാ​​​കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ആ​​​ദ്യബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചെ​​​ന്ന റെ​​​ക്കോ​​​ർ​​​ഡും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സ്വ​​​ന്ത​​​മാ​​​കും. മു​​​ന്പ് ആ​​​ർ. ശ​​​ങ്ക​​​റും ഇ.​​​കെ. നാ​​​യ​​​നാ​​​രും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​മാ​​​യി​​​രു​​​ന്നു ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ. കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രി​​​ൽ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​നും.
മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ആ​​​ദ്യബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് ആ​​​ർ. ശ​​​ങ്ക​​​റാ​​​ണ്. 1960ലെ ​​​പ​​​ട്ടം താ​​​ണു​​​പി​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ധ​​​ന​​​വ​​​കു​​​പ്പോ​​​ടു കൂ​​​ടി​​​യ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു ശ​​​ങ്ക​​​ർ.

1962 സെ​​​പ്റ്റം​​​ബ​​​റി​​​ൽ പ​​​ട്ടം താണുപിള്ള രാ​​​ജി​​​വ​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്ന് ശ​​​ങ്ക​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി. ധ​​​ന​​​വ​​​കു​​​പ്പു മു​​​ഖ്യ​​​മ​​​ന്ത്രിത​​​ന്നെ കൈ​​​വ​​​ശം വ​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്ന് 1963-64, 1964- 65 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ബ​​​ജ​​​റ്റ് ശ​​​ങ്ക​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രി​​​ൽ പ്രാ​​​യം കു​​​റ​​​ഞ്ഞ ആ​​​ളും ആ​​​ർ. ശ​​​ങ്ക​​​റാ​​​യി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ 1963ൽ ​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കുന്പോൾ 54 വ​​​യ​​​സാ​​​യി​​​രു​​​ന്നു ആ​​​ർ. ശ​​​ങ്ക​​​റി​​​ന്‍റെ പ്രാ​​​യം. ധ​​​ന​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ 1960 മു​​​ത​​​ൽ അ​​​ദ്ദേ​​​ഹം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

1987ൽ ​​​ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ഇ.​​​കെ. നാ​​​യ​​​നാ​​​ർ​​​ക്ക് ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ടിവ​​​ന്നു. അ​​​ന്നു മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തി​​​നെ ത്തുട​​​ർ​​​ന്നാ​​​ണ് ഇ.​​​കെ. നാ​​​യ​​​നാ​​​ർ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ആ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടിവ​​​ന്ന​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തെ ബ​​​ജ​​​റ്റാ​​​ണ് അ​​​ന്ന് നാ​​​യ​​​നാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ആ​​​റു മി​​​നി​​​റ്റ് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു 1987ലെ ​​​ബ​​​ജ​​​റ്റി​​​ന്‍റെ സ​​​മ​​​യ​​​ദൈ​​​ർ​​​ഘ്യം.

പി​​​ന്നീ​​​ട് 2016ൽ ​​​ഉ​​​മ്മ​​​ൻ ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബാ​​​ർ കോ​​​ഴ ആ​​​രോ​​​പ​​​ണത്തിൽ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ.​​​എം. മാ​​​ണി രാ​​​ജി​​​വ​​​ച്ച​​​തോടെ ധനവ​​​കു​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ലാ​​​യ​​​തി​​​നെ ത്തുട​​​ർ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ ചു​​​മ​​​ലി​​​ൽ എ​​​ത്തി​​​യ​​​ത്.
1991ലെ ​​​കെ.​​​ ക​​​രു​​​ണാ​​​ക​​​ര​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്ക​​​വേ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ബ​​​ജ​​​റ്റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​റ​​​വൂ​​​രി​​​ൽനി​​​ന്ന് ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ​​​യാ​​​ളാ​​​കും വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ര​​​ണ്ടാം അ​​​ച്യുത​​​മേ​​​നോ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​വൂ​​​രി​​​ൽനി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​വും ധ​​​ന-നി​​​യ​​​മ വ​​​കു​​​പ്പു മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​ടി. ജോ​​​ർ​​​ജാ​​​യി​​​രു​​​ന്നു ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ആ​​​ദ്യ പ​​​റ​​​വൂ​​​ർ​​​ക്കാ​​​ര​​​ൻ. 1972 ഫെ​​​ബ്രു​​​വ​​​രി 25നാ​​​ണ് കെ.​​​ടി.​​​ ജോ​​​ർ​​​ജ് ത​​​ന്‍റെ ആ​​​ദ്യ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Tags : VD Satheesan fourth Chief Minister present budget

Recent News

Corehub Up