x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​റ്റ​സ്റ്റ് ഫീ​ല്‍​ഡ് ഗോ​ള്‍ എ​ന്ന വിശേഷണം ഐ​വ​റി​കോ​സ്റ്റി​ന്‍റെ അ​മ​ദ് ഡി​യ​ല്ലോയുടെ പേരിൽ


Published: June 16, 2026 01:26 AM IST | Updated: June 16, 2026 01:26 AM IST

ഫി​ലാ​ഡ​ല്‍​ഫി​യ: ഫി​ഫ ലോ​ക​ക​പ്പി​ല്‍ പു​തു ച​രി​ത്ര​മെ​ഴു​തി ഐ​വ​റി​കോ​സ്റ്റി​ന്‍റെ അ​മ​ദ് ഡി​യ​ല്ലോ. സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി ക​ള​ത്തി​ലെ​ത്തി, ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കു​ന്ന ലേ​റ്റ​സ്റ്റ് ഫീ​ല്‍​ഡ് ഗോ​ള്‍ എ​ന്ന ച​രി​ത്ര​മാ​ണ് അ​മ​ദ് ഡി​യ​ല്ലോ സ്വ​ന്ത​മാ​ക്കി​യ​ത്.

പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്നെ​ത്തി​യ ഡി​യ​ല്ലോ 90-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ ഐ​വ​റി​കോ​സ്റ്റ് 1-0ന് ​ഇ​ക്വ​ഡോ​റി​നെ തോ​ല്‍​പ്പി​ച്ചു. 23 വ​ര്‍​ഷ​വും 338 ദി​ന​വും പ്രാ​യ​മു​ള്ള ഡി​യ​ല്ലോ, ലോ​ക​ക​പ്പി​ല്‍ ഐ​വ​റി​കോ​സ്റ്റി​നാ​യി ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന നേ​ട്ട​വം സ്വ​ന്ത​മാ​ക്കി.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ലേ​റ്റ​സ്റ്റ് വി​ന്നിം​ഗ് ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​റ്റ​ലി​യു​ടെ മു​ന്‍​താ​രം ഫ്രാ​ന്‍​സെ​സ്‌​കോ ടോ​ട്ടി​യു​ടെ പേ​രി​ലാ​ണ്. ˘
2006 ലോ​ക​ക​പ്പി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രേ 90+4-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ആ​യി​രു​ന്നു ടോ​ട്ടി​യു​ടെ ഗോ​ള്‍.

ലോ​ക​ക​പ്പി​ല്‍ ഒ​രു ലാ​റ്റി​ന​മേ​രി​ക്ക​ന്‍ എ​തി​രാ​ളി​ക്കെ​തി​രേ ഐ​വ​റി​കോ​സ്റ്റ് ജ​യം നേ​ടു​ന്ന​തും ഇ​താ​ദ്യം. മ​ത്സ​ര​ത്തി​ല്‍ മൂ​ന്നു ത​വ​ണ ഇ​ക്വ​ഡോ​റി​ന്‍റെ ഷോ​ട്ട് പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു തെ​റി​ച്ചു. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍ മൂ​ന്നു ഷോ​ട്ട് പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു തെ​റി​ക്കു​ന്ന നാ​ലാ​മ​ത് ടീ​മാ​ണ് ഇ​ക്വ​ഡോ​ര്‍.

Tags : latest field goal Ivory Coast Amadou Diallo

Recent News

Corehub Up