x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എ​മ്മി​ന്‍റെ തെരഞ്ഞെടുപ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ; തോ​ൽ​വി​ക്കു കാ​ര​ണം നേ​തൃ​ത്വ​ത്തി​ന്‍റെ കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ളി​ലെ പിഴ​വു​ക​ള്‍

റെ​നീ​ഷ് മാ​ത്യു
Published: June 15, 2026 11:51 PM IST | Updated: June 15, 2026 11:51 PM IST

കോ​​​ഴി​​​ക്കോ​​​ട്: നേ​​​തൃ​​​ത്വ​​​ത്തി​​​ന് പൂ​​​ർ​​​ണ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കി സി​​​പി​​​എ​​​മ്മി​​​ന്‍റെ പു​​​തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ര്‍​ട്ട്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ടി​​​ലി​​​ല്ല.

ഇ​​​വ​​​രു​​​ടെ വീ​​​ഴ്ച​​​ക​​​ൾ​​​ക്കു പ​​​ക​​​രം നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ കൂ​​​ട്ടാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​ന്ന കു​​​റ​​​വു​​​ക​​​ള്‍ എ​​​ന്ന​​​താ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, പാ​​​ര്‍​ട്ടി​​​യു​​​ടെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വോ​​​ട്ട് ബാ​​​ങ്കു​​​ക​​​ളി​​​ല്‍ വി​​​ള്ള​​​ലു​​​ണ്ടാ​​​ക്കി​​​യ ചി​​​ല നി​​​ര്‍​ണാ​​​യ​​​ക വീ​​​ഴ്ച​​​ക​​​ള്‍ തു​​​റ​​​ന്നു സ​​​മ്മ​​​തി​​​ക്കാ​​​ന്‍ സി​​​പി​​​എം ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ട്.

തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ സം​​​ഗ​​​മം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​യെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു എ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ തു​​​റ​​​ന്നു പ​​​റ​​​യു​​​ന്നു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ര്‍​ട്ടി​​​ലെ 76 ാം ഖ​​​ണ്ഡി​​​ക​​​യി​​​ലാ​​​ണ് ആ​​​ഗോ​​​ള അ​​​യ്യ​​​പ്പസം​​​ഗ​​​മ​​​വും ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും എ​​​ന്ന പേ​​​രി​​​ല്‍ പാ​​​ര്‍​ട്ടി ഈ ​​​തി​​​രി​​​ച്ച​​​ടി വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല വി​​​ക​​​സ​​​ന​​​ത്തി​​​ന് വേ​​​ണ്ടി എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക്കി​​​യ മാ​​​സ്റ്റ​​​ര്‍ പ്ലാ​​​ന്‍ ച​​​ര്‍​ച്ച ചെ​​​യ്യു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് ഈ ​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണ് സി​​​പി​​​എം പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തൊ​​​രു സ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​പാ​​​ടി​​​യ​​​ല്ലാ​​​യി​​​രു​​​ന്നി​​​ട്ടും യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും രാ​​​ഷ്‌​​​ട്രീ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ വ​​​ലി​​​യ വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും വ​​​ല​​​തു​​​പ​​​ക്ഷ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ അ​​​ത് കൊ​​​ഴു​​​പ്പി​​​ച്ചു​​​വെ​​​ന്നും പാ​​​ര്‍​ട്ടി കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് ന​​​ട​​​ത്തി​​​യ ഈ ​​​പ​​​രി​​​പാ​​​ടി സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യാ​​​ണെ​​​ന്ന രീ​​​തി​​​യി​​​ല്‍ വ​​​ല​​​തു​​​പ​​​ക്ഷ ശ​​​ക്തി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ പ്ര​​​ചാ​​​ര​​​ണം പൊ​​​തു​​​ബോ​​​ധ​​​മാ​​​യി മാ​​​റി​​​യെ​​​ന്നും ഇ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രം​​​ഗ​​​ത്ത് വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സ​​​മ്മ​​​തി​​​ക്കു​​​ന്നു​​​ണ്ട്.

സ്ഥാ​​​നാ​​​ര്‍​ഥി നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ട് തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ന്നു​​​ണ്ട്. വ​​​നി​​​താ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ല്ലം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ള്‍​ക്ക് വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​തി​​​നു​​​പു​​​റ​​​മേ, പ​​​യ്യ​​​ന്നൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലും സ്ഥാ​​​നാ​​​ര്‍​ഥി നി​​​ര്‍​ണ​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ വീ​​​ഴ്ച പാ​​​ര്‍​ട്ടി​​​ക്ക​​​ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ഭാ​​​ഗീ​​​യ​​​ത പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ള്‍ ശി​​​പാ​​​ര്‍​ശ ചെ​​​യ്ത പേ​​​രു​​​ക​​​ള്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ സം​​​സ്ഥാ​​​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നും സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​ക്കും ഇ​​​തി​​​ല്‍ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.

ക​​​ണ്ണൂ​​​ര്‍, ആ​​​ല​​​പ്പു​​​ഴ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​ധാ​​​ന പാ​​​ര്‍​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളും പാ​​​ര്‍​ട്ടി വി​​​ട്ട് യു​​​ഡി​​​എ​​​ഫ് ബാ​​​ന​​​റി​​​ല്‍ മ​​​ത്സ​​​രി​​​ച്ച​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഘ​​​ട്ട​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി​​​ക്കെ​​​തി​​​രാ​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​യി മാ​​​റി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ 74 ാം ഖ​​​ണ്ഡി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നേ​​​യും എം.​​​വി. ഗോ​​​വി​​​ന്ദ​​​നെ​​​യും കു​​​റ​​​പ്പെ​​​ടു​​​ത്താ​​​തെ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ളെ​​​യും രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ​​​യും മാ​​​ത്രം പ്ര​​​തി​​​ക്കൂ​​​ട്ടി​​​ല്‍ നി​​​ര്‍​ത്തി ഉ​​​ന്ന​​​ത നേ​​​തൃ​​​ത്വ​​​ത്തി​​​ന് ക്ലീ​​​ന്‍ ചി​​​റ്റ് ന​​​ല്‍​കു​​​ന്ന​​​താ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ പു​​​തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ര്‍​ട്ട്.

സ്വ​ർ​ണക്കൊ​ള്ള​യി​ൽ വേ​ണ്ടി​യി​രു​ന്ന​ത് അ​ടി​യ​ന്ത​ര ന​ട​പ​ടി

സ്വ​​​ര്‍​ണ​​​ക്ക​​​ള്ള​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​വും ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന എ. ​​​പ​​ത്‌​​മ​​​കു​​​മാ​​​റി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടി​​​യ​​​ന്തര​​​മാ​​​യി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​ത് വ​​​ലി​​​യ പോ​​​രാ​​​യ്മ​​​യാ​​​ണെ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ട് കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍റെ മു​​​സ്‌​​​ലിം വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന​​​യ്‌​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​ന്നു​​ത​​​ന്നെ പ്ര​​​തി​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണം ന​​​ല്‍​കാ​​​തി​​​രു​​​ന്ന​​​ത് തെ​​​റ്റാ​​​യ വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​ട​​​യാ​​​ക്കി​​​യെ​​​ന്നും പ​​​റ​​​യു​​​ന്നു.

Tags : CPM's election review leadership's collective decisions mistakes

Recent News

Corehub Up