ന്യൂഡൽഹി: അടുത്തിടെ പാർലമെന്റിൽ പാസാക്കിയ ട്രാൻസ്ജെൻഡർ പേഴ്സണ്‍സ് പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് (ഭേദഗതി) നിയമം ചോദ്യം ചെയ്ത്, വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ നോട്ടീസയച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.
വിവിധ ഹൈക്കോടതികളിൽ ഇതിനോടകം ഹർജി ഫയൽ ചെയ്തിട്ടുള്ള പരാതിക്കാർക്കാണു സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ നടപടികൾ സ്റ്റേ ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടു.
വിഷയം സുപ്രീംകോടതിയിലേക്കു മാറ്റുകയോ അല്ലെങ്കിൽ വിവിധ ഹർജികൾ ഏതെങ്കിലും ഒരു ഹൈക്കോടതിയിലേക്ക് ഏകീകരിക്കുകയോ ചെയ്യാമെന്ന് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് സൂചിപ്പിച്ചു.
Tags : Supreme Court High Court Transgender Amendment Act