കൊച്ചി: വിദേശ മലയാളികൾക്കായി സാന്റോ മോണിക്ക ട്രാവൽ ടിക്കറ്റ്സ് എൽഎൽസി യുഎഇ സംഘടിപ്പിക്കുന്ന ആദ്യത്തെ ട്രാവൽ എക്സ്പോയാണ് പ്രവാസി ലോകയാത്ര. നവംബർ 21ന് റോയൽ റോസ് അബുദാബിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ ഒൻപത് വരെയും നവംബർ 22ന് ദുബായി ജേക്കബ്സ് ഗാർഡൻ ഹോട്ടലിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും നടത്തുന്നു.
പ്രവാസി ലോകയാത്രയിലേക്കു പ്രവേശനം സൗജന്യമാണ്. ടൂർ പാക്കേജുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും പരിചയ സമ്പന്നരായ ടൂർ ഓപ്പറേറ്റർമാരുമായി സംവദിക്കാനുള്ള വേദിയാണ് പ്രവാസി ലോകയാത്ര.
ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് മുതൽ 10 ശതമാനം വരെ ഡിസ്കൗണ്ടും ഭാഗ്യ നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് ആഡംബര കപ്പലായ കോർഡേലിയ ക്രൂയിസിലേക്കു ഒരു കപ്പിൾ ടിക്കറ്റും ഒരു കപ്പിളിനു തായ്ലൻഡ് പാക്കേജും സൗജന്യമായി ലഭിക്കുന്നതാണ്.
നിങ്ങളുടെ യാത്രകൾ സുരക്ഷിതമാക്കാൻ ഉചിതമായ ഇൻഷുറൻസ് പ്ലാനുകളും മികച്ച യാത്രാനുഭവങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്തെടുത്ത യാത്ര പാക്കേജുകളും സാന്റാ മോണിക്ക ട്രാവൽ ടിക്കറ്റ്സ് എൽഎൽസി യുഎഇ തയാറാക്കിയിട്ടുണ്ട്.
ലോക രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആകർഷകമായ ട്രാവൽ പാക്കേജുകൾ, ആഡംബര ക്രൂയിസുകൾ, വീസ സേവനങ്ങൾ, ടിക്കറ്റിംഗ് എന്ന് വേണ്ട എല്ലാ യാത്രാ സേവനങ്ങളും സാന്റാ മോണിക്ക ട്രാവൽ ടിക്കറ്റ്സ് എൽഎൽസി യുഎഇയിൽ നിന്നും ലഭ്യമാണ്. പ്രവാസി ലോകയാത്രയ്ക്ക് വരുന്നവർക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
പ്രവാസി ലോകയാത്രയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക - +971556763792, +971545849113
Tags : Santa Monica Travel Expo