ഡിസിഎല്ലും കുട്ടികളുടെദീപികയും ചേര്‍ന്ന് തയ്യാറാക്കിയ ഞങ്ങള്‍ ഇന്ത്യയുടെ സുഗന്ധം എന്ന ശിശുദിനഗാനത്തിന് ചുവടുവച്ച് കേരളത്തിലെ സ്കൂള്‍വിദ്യാര്‍ഥികള്‍. "കുട്ടികള്‍ ഞങ്ങള്‍ പൂ മൊട്ടുകളല്ലയോ പൊട്ടിവിടരട്ടെയീധരയിൽ...' എന്നു തുടങ്ങുന്ന ബാല്യത്തിന്റെ നന്മയുംനിറവും എല്ലാം ചേര്‍ത്തിണക്കിയ വരികള്‍ എഴുതിയത് കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ ആണ്.
ഇമ്പമൂറുന്ന ചടുലതാളത്തില്‍ ആര്‍ക്കും ഏറ്റുപാടാന്‍ തോന്നുംവിധം ഹൃദ്യമായ സംഗീതം നല്‍കിയത് ഫാ. ആന്റണി ഉരുളിയാനിക്കല്‍ സിഎംഐയും ഗാനം ആലപിച്ചത് ഓവിയാറ്റസ് അഗസ്റ്റിനും കൂട്ടരും ചേര്‍ന്നുമാണ്. ഡിസിഎല്ദീപിക യൂട്യൂബ് ചാനലിലാണ് ഈ ഗാനം അപ്ലോഡു ചെയ്തിരിക്കുന്നത്.
ഡിസിഎല്‍- കുട്ടികളുടെ ദീപിക അവതരിപ്പിക്കുന്ന ശിശുദിനം 2025 എന്ന വീഡിയോ ചലഞ്ചിന് ഈ ഗാനമാണ് സ്കൂളുകള്‍ ഉപയോഗിക്കേണ്ടത്. പാട്ടിനനുസരിച്ചുള്ള നൃത്തച്ചുവടുകള്‍ക്കൊപ്പം സ്കൂളിലെ ശിശുദിനാഘോഷം, ശിശുദിനറാലി എന്നിവയും വീഡിയോയില്‍ ഉള്‍പ്പെടുത്താം.
കെ.ജി, എല്‍.പി, യുപി, ഹൈസ്കൂള്‍ എന്നീ കാറ്റഗറികളിലായിരിക്കും മത്സരം. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു ലഭിക്കും. ശിശുദിനാഘോഷം, നൃത്തം, ശിശുദിന റാലി എല്ലാം ഉള്‍പ്പെടുത്തിയ വീഡിയോ 9349599181 എന്ന വാട്സാപ്പ് നമ്പറിലേക്കോ kuttikalude deepika123@ gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലേക്കോ അയയ്ക്കേണ്ടതാണ്. ഈ വീഡിയോ DCL DEEPIKA യൂട്യൂബ് ചാനലില്‍ അപ്ലോഡു ചെയ്യും.
Tags : DCL